ദോഹ: രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച വൻ കഞ്ചാവ് ശേഖരം ഖത്തർ അധികൃതർ പിടിച്ചെടുത്തു
ഹമദ് തുറമുഖത്ത് ഖത്തർ കസ്റ്റംസിന്റെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും നേതൃത്വത്തിലാണ് വൻ കഞ്ചാവ് വേട്ട നടന്നത്.
ആഭരണങ്ങളും കരകൗശലവസ്തുക്കളും അടക്കം ചെയ്ത പാഴ്സലില്‍ നിന്നും 17 കിലോയോളം വരുന്ന കഞ്ചാവാണ് അധികൃതർ പിടിച്ചെടുത്തത്.
പ്രാഥമിക പരിശോധനയില്‍ കസ്റ്റംസ് അധികൃതർക്ക് സംശയം തോന്നിയതിനെ തുടർന്ന് ഹമദ് തുറമുഖത്തും തെക്കൻ തുറമുഖത്തുമായി നടന്ന വിശദ പരിശോധനയിലാണ് പാഴ്സലിന്റെ മരപ്പെട്ടി തുളച്ച് ഒളിപ്പിച്ചുവച്ച കഞ്ചാവ് കണ്ടെത്തിയത്.
എവിടെനിന്നാണ് രാജ്യത്തേക്കു കഞ്ചാവ് ശേഖരം എത്തിയതെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല.