സുല്‍ത്താൻ ബത്തേരി: മുത്തങ്ങയില്‍ വാഹനപരിശോധനക്കിടെ മെത്താഫിറ്റമിൻ ലഹരി മരുന്നുമായി കോഴിക്കോട് സ്വദേശികള്‍ പിടിയില്‍.
കോഴിക്കോട് പന്നിയങ്കര സ്വദേശി മൈത്രി വീട്ടില്‍ ഷാൻ അബൂബക്കർ (29), ബേപ്പൂർ നെടുങ്ങോട്ടുശ്ശേരി പറമ്ബ് ഭാഗത്ത് ലുബ്നാ വീട്ടില്‍ മിസ്ഫർ സാലിഹ് (32) എന്നിവരാണ് അറസ്റ്റിലായത്.
ഇവർ സഞ്ചരിച്ച സ്വിഫ്റ്റ് കാറില്‍നിന്ന് 1.880 ഗ്രാം മെത്താഫിറ്റമിൻ കണ്ടെടുത്തു. കാർ കസ്റ്റഡിയിലെടുത്തു. ഓണം സ്പെഷല്‍ ഡ്രൈവിന്റെ ഭാഗമായി മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയിലാണ് ഇരുവരും പിടിയിലാകുന്നത്. ഇവർ ബംഗളൂരുവില്‍നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്നു.
എക്സൈസ് ഇൻസ്പെക്ടർ കെ.ജെ. സന്തോഷിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പ്രിവന്റീവ് ഓഫിസർമാരായ എ.എസ്. അനീഷ്, പി.ആർ. വിനോദ്, സിവില്‍ എക്സൈസ് ഓഫിസറായ എം.എം. ബിനു എന്നിവരും ഉണ്ടായിരുന്നു