രാജ്യത്തെ താമസകുടിയേറ്റ ലംഘകരെ കണ്ടെത്താനും വിസ നിയമനടപടികള്‍ ലഘൂകരിച്ചു അവരവരുടെ താമസം നിയമവിധേമാക്കുന്നതിനായി വിത്യസ്ത സമയങ്ങളില്‍ നല്‍കാറുള്ള ഒരു പ്രത്യേക അവസരമാണ് പൊതുമാപ്പ് അഥവാ ആംനസ്റ്റി.
ഈ സുവർണ്ണാവസരം ഉപയോഗിക്കാനുള്ള സമയപരിധി പ്രഖ്യാപിച്ചിട്ടുള്ളത് സപ്റ്റംബർ ആദ്യം മുതല്‍ ഒക്ടോബർ അവസാനം വരെ രണ്ടുമാസത്തേക്കാണ്.
പൊതുവില്‍ എല്ലാത്തരത്തിലുമുള്ള വിസ ലംഘകർക്കും ഈ അവസരം ഉപയോഗപ്പെടുത്തി ഭീമമായ ഫൈൻ തുകയും അബ്സ്കോണ്ടിങ് കേസുകളും പണച്ചെലവില്ലാതെ വളരെ വേഗത്തില്‍ പരിഹരിക്കാൻ കഴിയും എന്നതാണ് ഈ അവസരത്തിന്‍റെ പ്രത്യേകത.
പ്രയോജനം ലഭിക്കുന്നവർ
വിസ കാലാവധി കഴിഞ്ഞ് തുടരുന്ന താമസ വിസക്കാർക്കും തൊഴിലുടമ അപ്സ്കോണ്ടിങ് ചെയ്ത് ദീർഘകാലമായി വിസ ഇല്ലാതെ തുടരുന്നവർക്കും ഫാമിലി വിസയില്‍ കാലാവധി കഴിഞ്ഞ് നില്‍ക്കുന്ന ആശ്രിതരായ കുടുംബങ്ങള്‍ക്കും നിശ്ചിത സമയത്തിനകത്ത് താമസ വിസ കരസ്ഥമാക്കാൻ കഴിയാത്ത കുട്ടികള്‍ക്കും മറ്റു എല്ലാതരത്തിലുള്ള വിസ ലംഘകർ ആയുള്ള എല്ലാവർക്കും. ചുരുക്കത്തില്‍ എന്ത് കാരണത്താലും വിസ കാലാവധി കഴിഞ്ഞ് താമസിക്കുന്ന എല്ലാവർക്കും ഇതിൻറെ പ്രയോജനം ലഭിക്കും എന്നാണ് സാരം.
പ്രയോജനം ലഭിക്കാത്തവർ
- ഏതെങ്കിലും തരത്തിലുള്ള സിവില്‍/ ക്രിമിനല്‍ കേസുമായി ബന്ധപെട്ട് യാത്ര നിരോധനമോ അറസ്റ്റ് വാറന്‍റോ നിലനില്‍ക്കുന്നവർ.
- ഏതെങ്കിലും തരത്തിലുള്ള സാമ്ബത്തിക ബാധ്യത സർക്കാറിലോ ഇതര സ്ഥാപനങ്ങള്‍ക്കോ നല്‍കാൻ ഉള്ളവർ.
- സെപ്റ്റംബർ ഒന്നിന് ശേഷമുള്ള താമസ വിസ ലംഘകർക്കും അബ്സ്കോണ്ടിങ് ആവുന്നവർക്കും.
- ട്രേഡ് ലൈസൻസും വിസയും കാലാവധി കഴിഞ്ഞ കമ്ബനി ഉടമസ്ഥരും മാനേജർമാരും
തിരിച്ചുവരാൻ നിയമ തടസ്സമില്ല
പൊതുമാപ്പ് ഉപയോഗിച്ച് നാട്ടില്‍ പോയവർക്ക് പിന്നീട് തിരിച്ചു വരാൻ കഴിയുമെന്നാണ് എമിഗ്രേഷൻ അതോറിറ്റിയുടെ പ്രഖ്യാപനം. എങ്കിലും സ്റ്റാറ്റസ് മാറ്റി മറ്റൊരു വിസയിലേക്ക് മാറാൻ കഴിയും എന്നതിനാല്‍ അതിനു മുൻഗണന നല്‍കുന്നതാണ് ഉത്തമം. എക്സിറ്റ് പെർമിറ്റിന് 14 ദിവസത്തെ കാലാവധി പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ അതിനുള്ളില്‍ എക്സിറ്റ് ആവുകയോ പുതിയ വിസയിലേക്ക് മാറുകയോ അല്ലെങ്കില്‍ തത്സമയത്തെ നിർദ്ദേശാനുസരണം പ്രവർത്തിക്കേണ്ടതാണ്. അല്ലാത്തപക്ഷം അവസരം നഷ്ടപ്പെട്ടേക്കാം. പാസ്പോർട്ട് കൈവശമില്ലാത്തവരോ നഷ്ടപെട്ടവരോ ഉടൻതന്നെ അതാതു കോണ്‍സലേറ്റുമായി ബന്ധപെട്ടു പാസ്പ്പോർട് ലഭിക്കുന്നതിനുവേണ്ട നടപടി സ്വീകരിക്കേണം. പാസ്പോർട്ട് നഷ്ടപ്പെവർക്ക് പൊലീസുമായി ബന്ധപ്പെട്ട ഓണ്‍ലൈൻ സംവിധാനം ഉപയോഗിച്ച് ബന്ധപ്പെട്ട രേഖകള്‍ കരസ്ഥമാക്കി കൗണ്‍സിലേറ്റില്‍ നിന്നും പുതിയ പാസ്പോർട്ട് തരപ്പെടുത്തി പൊതുമാപ്പിന് അപേക്ഷിക്കാം. എമിഗ്രേഷനുമായും തൊഴില്‍വകുപ്പുമായും ബന്ധപ്പെട്ടു യാതൊരുവിധ ഫൈനും നല്‍കേണ്ടതില്ല. ഈ രണ്ടു വകുപ്പും ചേർന്ന് ഏകോപിപ്പിച്ച് ഇതിനുവേണ്ട നടപടി കൈക്കൊള്ളുമെന്നാണ് അറിയിയിച്ചിരിക്കുന്നത്. പൊതു മാപ്പു ഉപയോഗിക്കുന്നതിനായി മുൻ കാലങ്ങളില്‍നിന്നും വിത്യസ്തമായി അതാതു എമിറേറ്റ്സില്‍ ഐ.സി.പി രജിസ്റ്റർ ചെയ്തതും അംഗീകരിക്കപ്പെട്ടതുമായ സെന്‍ററുകളിലൂടെയും ഓണ്‍ലൈനില്‍ലൂടെയും അപേക്ഷ സമർപ്പിക്കാം. എന്നാല്‍ വിരല്‍ അടയാളം അല്ലെങ്കില്‍ ബയോമെട്രിക് സംവിധാനം ആവശ്യമായവർക്ക് ചിലപ്പോള്‍ എമിഗ്രേഷൻ സെന്‍ററില്‍ തന്നെ അപ്പോയ്മന്‍റെ് ലഭിക്കുന്ന മുറക്ക് പോകേണ്ടി വന്നേക്കാം. അപേക്ഷ നല്‍കിയശേഷം നിലവിലെ സാഹചര്യവും ബന്ധപ്പെട്ടവരുടെ സമയാസമയങ്ങളില്‍ ഉള്ള നിർദ്ദേശവും അനുസരിച്ച് പ്രവർത്തിക്കണം. നേരത്തെ വിസ കാലാവധി കഴിഞ്ഞ് വർഷങ്ങളായി തങ്ങുന്ന ആളുകള്‍ക്ക് അത് സാധൂകരിക്കുന്നതിന് വലിയ കാലതാമസവും പണച്ചിലവും ആണ് ഉണ്ടായിരുന്നത്. വിസ ലംഘകരായി തുടരാനുണ്ടായ സാഹചര്യം വെളിവാക്കുന്ന രേഖകള്‍ സമർപ്പിച്ച ബന്ധപ്പെട്ട വകുപ്പിന് അപേക്ഷ നല്‍കി കോടതി വഴിയോ മറ്റോ ഫൈൻ കുറച്ച് നല്‍കുന്ന സംവിധാനമായിരുന്നു. എന്നാല്‍ അബ്സ്കോണ്ടിങ് ഉണ്ടെങ്കില്‍ സ്ഥാപനത്തില്‍ നിന്നോ വിസിറ്റ് വിസയാണെങ്കില്‍ എൻ.ഒ.സി നല്‍കി അതിന്‍റെ ഡെപ്പോസിറ്റും നല്‍കി അത് പിൻവലിക്കാനുള്ള സമയവും ആവശ്യമായിരുന്നു.
അല്ലെങ്കില്‍ യാതൊരു ഫൈനും നല്‍കാതെ എമിഗ്രേഷൻ വഴി ഔട്ട് പാസ് സംഘടിപ്പിച്ച് നാട്ടിലേക്ക് മടങ്ങുക. എന്നാല്‍ ഇത്തരത്തില്‍ പോകുന്നവർക്ക് പിന്നീട് തിരിച്ചു വരാൻ കഴിയാറില്ല. എന്നാല്‍ നിലവിലെ പ്രഖ്യാപനം അനുസരിച്ചു പൊതുമാപ്പ് ഉപയോഗിക്കുക വഴി യാതൊരു തരത്തിലുള്ള പിഴത്തുകയും നല്‍കാതെ അബ്സ്കോണ്ടിങ് പിൻവലിക്കാനുള്ള പണവും നല്‍കാതെ വിസ നിയമാനുസൃതം ആക്കാൻ കഴിയും