ആലപ്പുഴ: കായംകുളത്തിന് പിന്നാലെ ഹരിപ്പാട് സിപിഎമ്മിലും കൂട്ടരാജി. കുമാരപുരം പഞ്ചായത്ത് പ്രസിഡന്‍റ് ഉള്‍പ്പടെ 36 പേരാണ് പാർട്ടി നേതൃത്വത്തിന് രാജിക്കത്ത് നല്‍കിയത്.
സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും ജില്ലാ സെക്രട്ടറിക്കുമാണ് കത്ത് നല്‍കിയത്. വിഭാഗീയതയുടെ ഭാഗമായുള്ള പ്രശ്നങ്ങളാണ് രാജിയില്‍ കലാശിച്ചതെന്നാണ് സൂചന.
കായംകുളം പുള്ളിക്കണക്ക് ലോക്കല്‍ കമ്മിറ്റിക്ക് കീഴിലെ മാവേലി സ്റ്റോർ ബ്രാഞ്ചില്‍പ്പെട്ടവർ കഴിഞ്ഞ ദിവസം കൂട്ടമായി രാജിവച്ചിരുന്നു