കണ്ണൂർ :കണ്ണൂർ സ്വദേശിയായ യുവാവിനെ കാണാനില്ലെന്ന് പരാതി. പെടയങ്ങോട് പടിയൂർ ഇർഫാനസ് ഹീസില്‍ ഇബ്രാഹിമിന്റെ മകൻ സി.എച്ച്.ഇജാസിനെയാണ് (23) കഴിഞ്ഞ ഏപ്രില്‍ 16 മുതല്‍ കാണാതായത്.
ബംഗളൂരുവില്‍ ജോലിക്കെന്ന് പറഞ്ഞാണ് വീട്ടില്‍നിന്ന് തിരിച്ചത്. യുവാവ് ട്രെയിനില്‍ സഞ്ചരിക്കുന്ന ചിത്രവും ലഭിച്ചിരുന്നു. ഇരിക്കൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരുകയാണ്.
യുവാവിനെ കുറിച്ച് വിവരം ലഭിക്കുന്നവർ 9497947319, 9497980850 നമ്ബറുകളില്‍ ബന്ധപ്പെടണമെന്ന് ഇരിക്കൂർ എസ്.ഐ അറിയിച്ചു.