ഞങ്ങൾ പോവാണ് ഇനി നിങ്ങൾ വരണം…
അതിജീവനത്തിന്റെ തൊപ്പി ധരിച്ച് പലരും വയനാടിന്റെ വഴിയോരത്തുണ്ട്.
ഒരു നാട് ഒലിച്ച് പോയപ്പോൾ കൂടെ പോയത് കുറേയതികം മനുഷ്യരാണ്.
മരണ കയത്തിൽ മുങ്ങിയാണ്ട് പോവുമ്പോൾ ജീവനു വേണ്ടി നിലവിളച്ചവർ ഏറെ, വേദന കൊണ്ട് ആർത്തലച്ചവർ അതിലേറെ.
ഒരു തുള്ളി വെള്ളം മുഖത്ത് വീണപ്പോൾ ഞെട്ടിയുണർന്ന ഞട്ടലോടെ നാഥനിലേക്ക് പോയവർ എണ്ണമറ്റത്.
അവർക്കല്ലാം നാഥൻ ശഹീദിന്റെ മൂന്നാം വിഭാഗത്തിൽ പെടുത്തി ഉന്നത പദവി നൽകി ആദരിക്കും..
വഴിപ്പെടുന്നവനും വഴിപെടാത്തവനും ഒരുപോലെ ഗുണം ചെയ്യുന്നവനാണ്റബ്ബ് .
ആ ദുരന്ത ഭൂമിയിൽ സേവനം ചെയ്തതിനും , പടച്ചോൻ പടച്ച പടപ്പുകളെ മണ്ണിലാക്കി യാത്രയാക്കിയതിനും ഞ്ഞങ്ങളെ നാട്ടുകാർ പ്രസ്ഥാന ബന്ധുക്കൾ ആദരിക്കും.
ഖിബ്റ് ഒരു തുള്ളി എവിടെങ്കിലും വീണിട്ടുണ്ടങ്കിൽ ദുനിയാവിന്റെ ആദരം കൊണ്ട് ഞങ്ങളും തൃപ്ത്തരാവണം.
എല്ലാം അവസാനിച്ചു തുടങ്ങി…
ചെളി ഉറച്ച് തുടങ്ങി..
വെള്ളം തെളിഞ്ഞ് തുടങ്ങി..
വെള്ളാർമല സ്കൂളും തുറന്നു..
ദുരന്തത്തിന്റെ ദുഃഖ വികാരം മാഞ്ഞ് തുടങ്ങി…
ഇനിയാണ് ദുരിത കാലം.
മരണപെട്ടവരെക്കാൾ രക്ഷപെട്ടവർക്കാണ് ദുരിതം…
ജീവിക്കണം, ജീവിപ്പിക്കണം, പഠിക്കണം, പഠിപ്പിക്കണം, കൂര വേണം, കൂട്ടിരിക്കാൻ പെണ്ണ് വേണം, പെണ്ണി നൊരു വരൻ വേണം, വരനൊരു വധു വേണം, പ്രായമായ അച്ചൻ പ്രയാസമില്ലാതെ ഉറങ്ങണം, അന്നവും മലവും തിരിച്ചറിയാത്ത ബുദ്ധി മാന്ദ്യം ഉള്ള കുട്ടികൾ ഉള്ള് ചിരിക്കണം, എല്ലാത്തിനും അപ്പുറം എല്ലാം നഷ്ടപെട്ടവന് മനസ്സ് പാക പെടണം .
ഉമ്മാ…
ഞാനും വരാണ് നിങ്ങളെ ലോകത്തേക്ക്..
എന്ന് ഒരിക്കൽ പോലും തോന്നാത്ത വിധം നീട്ടി നൽകിയ ആയുസ് ജീവിച്ച് തീർക്കണം ബാക്കിയായവർക്ക്…
ദുരന്തത്തിന്റെ ഒരു ഒരു മാസ കാലം സന്നദ്ധ പ്രവർത്തകർ എല്ലാം ഉപേക്ഷിച്ച് കൂടെ നിന്നു …
ഇനി നിങ്ങളുടെ ഊഴമാണ്..
എല്ലാം ഉപേക്ഷിക്കണ്ട…
പക്ഷേ അവർക്ക് ജീവിക്കാൻ ഒന്നിൽ നിന്ന് തുടങ്ങണം അതിനായി അവരെ സഹായിക്കാൻ നിങ്ങൾ ഇത് വഴി വരണം നിങ്ങളുടെ വരുമാനത്തിൽ നിന്ന് ഭിക്ഷ കൊടുക്കണ്ട പകരം നിങ്ങളുടെ ആനന്ദത്തിൽ നിന്ന് ഒരു വിഹിതം നൽകണം.
നിങ്ങൾ ഒരു യാത്ര പോകാനൊരുങ്ങുന്നുവെങ്കിൽ…!
നിങ്ങൾ ക്യാമ്പുകൾ വെക്കുന്നു എങ്കിൽ ..!
നിങ്ങൾ ഒരു ഹണിമൂണിന് ഒരുങ്ങുന്നുവെങ്കിൽ അത് ഈ മല നാട്ടിലേക്ക് തിരിക്കണേ…
ഇവിടെയുള്ള വഴിയോരങ്ങളിൽ ഉണ്ണിയപ്പം ഉണ്ട്.
ഇത്തിരി മധുരം കുറഞ്ഞാലും നാല് പാക്ക് വാങ്ങണേ…!
സൗകര്യം കുറച്ച് കുറഞാലും ഒരു രാത്രിയെങ്കിലും മേപ്പാടിയുടെയും പ്രാന്തപ്രദേശങ്ങളിലെയും റിസോർട്ടിൽ താമസികണേ… !
വഴിയോരങ്ങളിലേയും ബസാറിന്റെ ഓരങ്ങളിലും തൂക്കിയിട്ട കളിപാവകൾ ചുരം കേറി വരുന്ന നമ്മളെ കാത്ത് തൂങ്ങിയാടുകയാണ് വേണ്ടങ്കിലും സ്വീകരണ മുറിയിൽ ഒരലങ്കാരമാക്കാനങ്കിലും വാങ്ങിക്കണേ…..!
അവർക്ക് അന്തസ്സോടെ ഒന്നിൽ തുടങ്ങാൻ നമ്മളൊന്നായി നിൽക്കണം…
കാരണം ദുരന്തത്തിൽ മരണപെട്ടതിനേക്കാൾ ദുരിതമാണ് രക്ഷപെട്ടവരുടെ ജീവിതം.
നാഥൻ ഏവരേയും അനുഗ്രഹിക്കട്ടെ….🤲🏻🤲🏻🤲🏻