കണ്ണൂർ: റോഡരികിലെ വൈദ്യുതി ലൈനിലേക്ക് ചാഞ്ഞ മരക്കൊമ്ബുകള്‍ മുറിച്ച് നീക്കുന്നതിനിടെ മരം ദേഹത്ത് വീണ് കെ.എസ്.ഇ.ബി ലൈൻമാൻ മരിച്ചു.
ചെറുപുഴ പാടിച്ചാല്‍ സെക്ഷൻ ഓഫീസിലെ ലൈൻമാൻ ഞെക്ലി സ്വദേശി റഫീഖ് ആണ് മരണപ്പെട്ടത്.
ഞായറാഴ്ച്ച രാവിലെ പെരിങ്ങോം ഞെക്ലിയില്‍ വെച്ചായിരുന്നു അപകടം. മൃതദേഹം പരിയാരം കണ്ണൂർ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.