മേപ്പാടി വെള്ളാർമല സ്കൂള്‍ അധ്യാപകൻ വി. ഉണ്ണിക്കൃഷ്ണന് ഉരുള്‍പൊട്ടലില്‍ നഷ്ടമായ സ്കൂട്ടറിനു പകരം പുതിയ സ്കൂട്ടർ നല്കി മുസ്ലിം യൂത്ത് ലീഗ്.
യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. പി.കെ. ഫിറോസ് സ്കൂട്ടർ കൈമാറി. വെള്ളാർമല സ്കൂളിന്റെ പുനർജനിക്കും ജീവൻ ബാക്കിവന്ന കുട്ടികളുടെ അതിജീവനത്തിനും കഠിനാധ്വാനം ചെയ്യുകയാണു ഉണ്ണിമാഷും സഹപ്രവർത്തകരുമിപ്പോള്
ഫിറോസിന്റെ ഫേസ്ബുക്ക് പോസ്റ്റ്
“തന്റെ സ്കൂളിലെ 32 കുട്ടികള്‍ ഒറ്റ രാത്രിയില്‍ ഇല്ലാതായിപോയതറിഞ്ഞ് പൊട്ടിക്കരഞ്ഞ ഉണ്ണി മാഷെ നമ്മളെല്ലാവരും കണ്ടതാണ്. എന്നാലിപ്പോള്‍ തന്റെ സ്കൂളിനെയും ജീവൻ ബാക്കിയായ കുട്ടികളെയും മുന്നോട്ട് നടത്താൻ കഠിനാധ്വാനം ചെയ്യുകയാണ് മാഷും സഹപ്രവർത്തകരും.
പല ഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന കുട്ടികളെ പോയി കാണാനും സംസാരിക്കാനും യാത്ര ചെയ്യാൻ ഒരു സ്കൂട്ടർ കിട്ടിയാല്‍ തരക്കേടില്ല എന്ന ആഗ്രഹം മാഷ് യൂത്ത് ലീഗ് പ്രവർത്തകരോട് പങ്ക് വെച്ചിരുന്നു.
ഇന്ന് ആ ആഗ്രഹം പാർട്ടി സഫലീകരിച്ചു. കൂടാതെ രണ്ട് ജീപ്പും ഇന്ന് കൈമാറി. സ്കൂട്ടറിന്റെ താക്കോല്‍ വാങ്ങിയപ്പോള്‍ മാഷ് പുഞ്ചിരിച്ചു. ഒരു സ്കൂട്ടർ കിട്ടിയത് കൊണ്ടുള്ള ചിരി ആയിരുന്നില്ല അത്.
ഒരു നാടിനെ വീണ്ടെടുക്കാൻ ഓരോ ചുവടിലും നമ്മള് കൂടെ ഉണ്ടെന്നുള്ളതിന്റെ സന്തോഷമാണത്. ഉണ്ണി മാഷിന്റെ പുഞ്ചിരി ഇനി കുട്ടികളുടേത് കൂടിയാവട്ടെ”…- പി കെ ഫിറോസ് ഫേസ്ബുക്കില്‍ കുറിച്ചു