അനാരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ശരീരത്തിന് നല്ലതല്ലെന്ന് അറിയാമെന്നിരിക്കെ പലരും ഇതിന് വേണ്ടത്ര ശ്രദ്ധ നല്‍കുന്നില്ല.
ഇത്തരം ഭക്ഷണക്രമം ശരീരഭാരം ഉയര്‍ത്തുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ ശരീരത്തില്‍ നിരവധി പ്രത്യാഘാതങ്ങളും ഇവ മൂലം ഉണ്ടാകും. ഭക്ഷണകാര്യത്തില്‍ ഏറ്റവും അധികം ശ്രദ്ധ നല്‍കേണ്ടത് പ്രേമേഹ രോഗികളാണ്.
* പ്രൊസസ്ഡ് മാംസം ഒരിക്കലും പ്രേമേഹ രോഗികള്‍ കഴിക്കാന്‍ പാടില്ല. നിരവധി ദോഷകരമായ രാസവസ്തുക്കള്‍ ഇവയില്‍ അടങ്ങിയിട്ടുണ്ട്. നിരവധി പഠനങ്ങളില്‍ കാന്‍സര്‍, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങളുമായി അവ ബന്ധപ്പെട്ടിരിക്കുന്നു.
* കൊഴുപ്പ് നിറഞ്ഞ പാലുല്‍പ്പന്നങ്ങളും പ്രേമേഹ രോഗികള്‍ ഒഴിവാക്കണം. ഇവയില്‍ പ്രാഥമികമായി പൂരിത കൊഴുപ്പ് (മോശം കൊഴുപ്പ്) അടങ്ങിയിട്ടുണ്ട്. ഇത് ഹൃദ്രോഗ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. അതുപോലെ, കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങളില്‍ സ്വാഭാവികമായും കൂടുതല്‍ കലോറി അടങ്ങിയിരിക്കുന്നതിനാല്‍, കൊഴുപ്പ് നിറഞ്ഞ പാലുല്‍പ്പന്നങ്ങള്‍ അമിതവണ്ണത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും.
* മിക്ക പായ്ക്ക് ചെയ്ത പേസ്ട്രികളും കുക്കികളും കേക്കുകളും പ്രമേഹരോഗികള്‍ക്ക് നല്ലതല്ല. ശുദ്ധീകരിച്ച പഞ്ചസാര, ശുദ്ധീകരിച്ച ഗോതമ്ബ് മാവ്, അനാരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവ ഉപയോഗിച്ചാണ് ഇവയെല്ലാം നിര്‍മ്മിച്ചിരിക്കുന്നത്. പ്രിസര്‍വേറ്റീവുകള്‍, കളറിംഗ്, ഫ്ലേവറിംഗ് ഏജന്റുകള്‍ എന്നിവയുള്‍പ്പെടെ നിരവധി രാസ ഘടകങ്ങളും അവയില്‍ അടങ്ങിയിട്ടുണ്ട്.
* വൈറ്റ് ബ്രെഡ്, അരി, പാസ്ത എന്നിവയിലെ ‘വൈറ്റ്’ കാര്‍ബോഹൈഡ്രേറ്റുകള്‍ക്ക് ഫലത്തില്‍ പോഷകമൂല്യമില്ല. അവ രക്തത്തിലെ പഞ്ചസാരയുടെ വര്‍ദ്ധനവിനും ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിനും കുറഞ്ഞ സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീന്‍ കൊളസ്ട്രോളിന്റെ അളവ് (‘മോശം’ കൊളസ്ട്രോള്‍) വര്‍ദ്ധിപ്പിക്കുന്നതിനും കാരണമാകും.