By using this site, you agree to the Privacy Policy and Terms of Use.
Accept
Mattul liveMattul liveMattul live
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Search
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Reading: നമ്മുടെ സി.എച്ച്.
(ഭാഗം -1)
Sign In
Font ResizerAa
Font ResizerAa
Mattul liveMattul live
  • Mattul News
  • Gulf News
  • Kannur
  • Kerala
  • India
  • World
Search
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Have an existing account? Sign In
Follow US
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Mattul live > Blog > Entertainment > നമ്മുടെ സി.എച്ച്.
(ഭാഗം -1)
Entertainment

നമ്മുടെ സി.എച്ച്.
(ഭാഗം -1)

MattulLive
Last updated: September 2, 2024 4:10 pm
MattulLive
2 Min Read
SHARE



ജനനം…

അല്ലാഹുവിൻ്റെ തിരുനബി (സ) യുടെ കാലം തൊട്ടേ പരിശുദ്ധ ഇസ്ലാമിൻ്റെ സന്ദേശം എത്തിയ മലയാളക്കരയിൽ, പുരാതനകാലം മുതൽ തന്നെ അറബികളുമായുള്ള വ്യാപാര ബന്ധങ്ങളും ഉണ്ടായിരുന്നു. പ്രകൃതി രമണീയമായ കോഴിക്കോടിനെ അറബികൾ ഏറെ ഇഷ്ടപ്പെട്ടിരുന്നു. അയവിറക്കാൻ ഏറെ വീര സ്മരണകളുള്ള കോഴിക്കോട് പട്ടണത്തിൽ നിന്നും ഏതാണ്ട് പതിനഞ്ച് കിലോ മീറ്റർ വടക്കു കിഴക്കു മാറി സ്ഥിതി ചെയ്യുന്ന അത്തോളി എന്ന ഗ്രാമത്തിനും ഏറെ വിശേഷണങ്ങൾ പറയാനുണ്ട്.



പുരാണങ്ങളിലും ഐതിഹ്യങ്ങളിലും സ്ഥാനം പിടിച്ചിട്ടുണ്ട് എന്ന് കരുതുന്ന അത്തോളിയുടെ പ്രശസ്തി വാനോളമുയർത്താൻ ഒരു മനുഷ്യൻ അവിടെ ജനിച്ചിരുന്നു അത്തോളിക്ക് അത്തറിൻ്റെ മണം പകർന്ന ഒരു നാട്ടുരാജകുമാരൻ.



1920 കാലം ലോക മുസ്ലിം ചരിത്രത്തിൽ തന്നെ ഒട്ടേറെ ചരിത്ര സംഭവങ്ങൾക്ക് സാക്ഷിയായ വർഷങ്ങളായിരുന്നു. തുർക്കിയിലെ ഖലീഫയെ ബ്രിട്ടീഷുകാർ
സ്ഥാനഭ്രഷ്ടനാക്കിയതിൽ പ്രതിഷേധിച്ച് ലോക വ്യാപകമായി ഖിലാഫത്ത് പ്രസ്ഥാനം രൂപം കൊണ്ടതും ആലി മുസ്ല്യാരുടെയും വിരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും നേതൃത്വത്തിൽ മലബാറിലെ ഐതിഹാസികമായ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടം നടത്തും ഇരുപതുകളുടെ ആരംഭത്തിലാണല്ലോ. കേരളത്തിലെ പ്രമുഖ മത സംഘടനകളായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയും കേരള ജംഇയ്യത്തുൽ ഉലമ (മുജാഹിദ്)യും രൂപം കൊണ്ടതും ഇരുപതുകളുടെ മധ്യത്തോടെയാണ്. 1927 ലാണ് സ്മര്യ പുരുഷൻ്റെ ജനനം നടക്കുന്നത്.



പയ്യം പുനത്തിൽ കോയോട്ടി എന്നവരുടെ ഏഴു മക്കളിൽ അഞ്ചാമനായ ആലി മുസ്ല്യാർ ഒരു മഹാ പണ്ഡിതനൊന്നുമായിരുന്നില്ല. എങ്കിലും അത്യാവശ്യത്തിന് മത വിദ്യാഭ്യാസവും കൂടെ യുനാനി വൈദ്യവും പഠിച്ച, പട്ടിണിയും പ്രാരാബ്ധവുമായി കഴിഞ്ഞു കൂടിയ സാദാ ഒരു നാട്ടു വൈദ്യൻ. അദ്ദേഹത്തിൻ്റെ സുഖ ദു:ഖങ്ങളിൽ പങ്കാളിയായി, ചെറിയാരം കണ്ടി ഫാത്തിമയുടെയും ഹസ്സൻ്റെയും മകളായ  മറിയുമ്മയെ വിവാഹം ചെയ്തത് 1923 ലായിരുന്നു. മറിയുമ്മക്കും പത്ത് സഹോദരങ്ങളുണ്ടായിരുന്നു.



വിവാഹം കഴിഞ്ഞു മുന്ന് വർഷമാവുന്നു. ഒരു സന്താനക്കൊതി ഇരുവർക്കുമുണ്ട്. അല്ലാഹുവിൻ്റെ തീരുമാനത്തിനായി കാത്തിരുന്നു. നാലാം വർഷത്തിലേക്ക് കടക്കവെ ആഹ്ളാദകരമായ ഒരു വാർത്ത മറിയുമ്മ ഭർത്താവിൻ്റെ കാതിൽ പറഞ്ഞു. താനൊരു പിതാവാകാൻ പോകുന്നതിൻ്റെ സന്തോഷ ദിനം അടുത്തു വരുന്തോറും ആലി മുസ്ല്യാർക്ക് ആധികൂടി വരികയാണ്. കൂട്ടു കുടുംബമായി കഴിയുന്ന കൂരയിൽ പുതിയൊരംഗത്തെ പ്രതീക്ഷിച്ച് ദിനങ്ങൾ എണ്ണി നീക്കുകയാണ്.



1927 ജൂലൈ 15 ന് കാലത്ത് വീടിന് പുറത്ത് സുഹൃത്തിനോട് സംസാരിച്ചിരുന്ന ആലി മുസ്ല്യാരുടെ കാതിൽ വീട്ടിൽ നിന്നും ഒരു കുട്ടക്കരച്ചിൽ പോലെ കേട്ടു. വീട്ടിലേക്കോടിക്കയറിയപ്പോൾ മറിയുമ്മ പേറ്റ് വേദനയാൽ പുളയുന്നതാണ് കണ്ടത്. പ്രായമുള്ള ചില പെണ്ണുങ്ങൾ മറിയുമ്മയുടെ അടുത്തിരുന്ന് പലതും പറഞ്ഞ് സമാധാനിപ്പിക്കുന്നുണ്ട്. ചിലരാവട്ടെ മൗലിദ് കിതാബിലെ വരികൾ ഭക്തിയോടെ ചൊല്ലുന്നു. മറ്റു ചിലർ പ്രാർത്ഥനയിൽ മുഴുകുന്നു. അതിനിടെ പേറ്റിച്ചി വന്നു. അൽപ്പ സമയത്തിനകം കുട്ടിയുടെ കരച്ചിൽ പുറത്ത് കേട്ടു. ചില സ്ത്രീകൾ സന്തോഷത്തോടെ വിളിച്ചു പറഞ്ഞു “അൽഹംദു ലില്ലാഹ് മറിയുമ്മ പെറ്റു, കുട്ടി ആൺ.”
മറിയുമ്മയുടെ പിതാവ് ഹസ്സൻക്ക കുട്ടിയുടെ ചെവിയിൽ ബാങ്കും ഇഖാമത്തും കൊടുത്തു. മൂത്ത കുട്ടി ആണായത് കൊണ്ട് തന്നെ പ്രവാചക സ്നേഹത്താൽ മുഹമ്മദ് കോയ എന്ന് പേരും വിളിച്ചു.



ആലി മുസ്ല്യാർ, മറിയുമ്മ ദമ്പതികൾക്ക് മുഹമ്മദ് കോയയെ കൂടാതെ ഫാത്തിമ, അബ്ദുല്ല എന്നിവരും മക്കളാണ്. എല്ലാവരുടെയും ഇനീഷ്യൽ സി.കെ. എന്നാണ്. ഒരദ്ധ്യാപകൻ്റെ കൈപ്പിഴയിലാണ് മുഹമ്മദ് കോയ പ്രശസ്തിയുടെ ഭാഗ്യ മുദ്രയായ സി.എച്ച്. മുഹമ്മദ് കോയയാവുന്നത്… (തുടരും)

[ഭാഗം -2, നാളെ.]

✒️U.k. Muhammed Kunhi

You Might Also Like

നിയമവിരുദ്ധമായി ഊരകം മലയിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളും നിർത്താൻ ബന്ധപ്പെട്ടവരെ അറിയിക്കും പരിഹരിക്കപ്പെട്ടില്ലെങ്കിൽ ബഹുജനങ്ങളെ പങ്കെടുപ്പിച്ച് കൊണ്ടു സമരം….ഷെരീഫ് കുറ്റൂർ യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ്‌, മലപ്പുറം

നമ്മുടെ സി.എച്ച്…
(ഭാഗം – 3)

ആക്‌ടിവയും ആക്‌സസും ഷോറൂമിലിരിക്കും, ക്യൂട്ട് ലുക്കിൽ ഹീറോയുടെ പുത്തൻ ഫാമിലി സ്‌കൂട്ടർ ഇങ്ങെത്തി

Ⓜ️🗞️പ്രധാന വാർത്തകൾ
2024 | സെപ്റ്റംബർ 6 | വെള്ളി |

ഒരു സ്യൂട്ട്കെയ്സില്‍ കൊള്ളാനുള്ള വസ്ത്രമേ ആകെയുള്ളൂ, ആഡംബര കാറുകള്‍ വാങ്ങാൻ തോന്നിയിട്ടില്ല-ജോണ്‍ എബ്രഹാം

TAGGED:blogentertainmentfacebook

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.
[mc4wp_form]
By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
Previous Article ജീവന് ഭീഷണി; തോക്ക് ലൈസൻസിന് അപേക്ഷ നല്‍കി പി വി അൻവര്‍
Next Article ബാഫഖി തങ്ങൾ, താങ്കൾ ഞങ്ങളുടെ ഖലീഫയാണ്…”
✒️U.k. Muhammed Kunhi

Stay Connected

235.3kFollowersLike
69.1kFollowersFollow
11.6kFollowersPin
56.4kFollowersFollow
136kSubscribersSubscribe
4.4kFollowersFollow

Latest News

വിവാഹഭ്യര്‍ത്ഥന നിരസിച്ച വീട്ടമ്മയെ കത്തി കൊണ്ട് കൊല്ലാൻ ശ്രമം;
Kerala November 15, 2024
വയനാട് ദുരിതാശ്വാസത്തിനായി ബിരിയാണി ചലഞ്ച്: 1.2 ലക്ഷം തട്ടിയ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Kerala November 12, 2024
ഒടുവില്‍ ദിവ്യ കീഴടങ്ങി
Kannur October 29, 2024
ആസീം വെളിമണ്ണ എന്നാൽ നമ്മുടെ ഊഹങ്ങൾക്കും പരമാവധി സാധ്യകളുടെയും അപ്പുറമാണ്.
Kerala October 24, 2024
- Advertisement -

You Might also Like

Uncategorized

കുട്ടികളെ നിങ്ങള്‍ പിണങ്ങരുത്. ഇണങ്ങാന്‍ സമയം കിട്ടിയെന്ന് വരില്ല”: വയനാട് വെള്ളാര്‍മല സ്‌കൂള്‍ അദ്ധ്യാപകന്‍ ഉണ്ണികൃഷ്ണന്‍

MattulLive MattulLive August 17, 2024
Travel

ഓണാവധി ആഘോഷമാക്കാം: ഇടുക്കി, ചെറുതോണി ഡാമുകള്‍ സന്ദര്‍ശിക്കുന്നതിന്  പൊതുജനങ്ങള്‍ക്ക് അനുമതി

MattulLive MattulLive September 6, 2024
Entertainment

നമ്മുടെ സി.എച്ച്                         (ഭാഗം-9)                                      

MattulLive MattulLive September 10, 2024

ഫിലിം ഫെയര്‍ അവാര്‍ഡ് വേദിയില്‍ വയനാടിനെ സഹായിക്കണമെന്ന അഭ്യര്‍ത്ഥനയുമായി മമ്മൂട്ടി.

MattulLive MattulLive August 4, 2024
//

We influence 20 million users and is the number one business and technology news network on the planet

Sign Up for Our Newsletter

Subscribe to our newsletter to get our newest articles instantly!

[mc4wp_form id=”847″]

Mattul liveMattul live
Follow US
© 2022 Mattul Live. All Rights Reserved.
  • Terms & Conditions
  • Insights
  • Faq
Welcome Back!

Sign in to your account