ആലപ്പുഴ: ചേർത്തലയില്‍ കാണാതായ നവജാത ശിശുവിനെ മാതാവ് കൊലപ്പെടുത്തിയെന്ന് വെളിപ്പെടുത്തി പൊലീസ്. സംഭവത്തില്‍ കുഞ്ഞിന്റെ മാതാവ് പള്ളിപ്പുറം പഞ്ചായത്ത് 17ാം വാർഡ് കായിപ്പുഫറം ആശ (36), പുരുഷ സുഹൃത്ത് പള്ളിപ്പുറം പഞ്ചായത്ത് 17ാം വാർഡ് രാജേഷ് ഭവനത്തില്‍ രതീഷ് (38) എന്നിവരെ അറസ്റ്റ് ചെയ്തു.
കുഞ്ഞിന്റെ മൃതദേഹം രതീഷിന്റെ വീട്ടില്‍ കണ്ടെത്തി. ടോയ്‌ലെറ്റി്ല്‍ ഒളിപ്പിച്ച നിലയിലായിരുന്നു മൃതദേഹം. കുട്ടികളില്ലാത്ത തൃപ്പൂണിത്തുറ സ്വദേശിക്ക് കൈമാറിയെന്നായിരുന്നു മാതാവ് ആദ്യം പറഞ്ഞത്. സംഭവത്തില്‍ യുവതിയെയും സുഹൃത്തിനെയും പൊലീസ് ചോദ്യം ചെയ്യുകയാണ്.
ഗർഭിണിയാണെന്ന വിവരം യുവതി വീട്ടുകാരില്‍ നിന്ന് മറച്ചു വച്ചിരുന്നു. വയറ്റില്‍ മുഴയാണെന്നായിരുന്നു പറഞ്ഞിരുന്നത്. ഒരു കുട്ടിയെ കൂടി വളർത്താനുള്ള സാമ്ബത്തിക ശേഷിയില്ലെന്ന് യുവതി പറഞ്ഞിരുന്നതായി ആശാപ്രവർത്തകരും വ്യക്തമാക്കി.
രണ്ട് കുട്ടികളുടെ അമ്മയായ യുവതി ഓഗസ്റ്റ് 31നാണ് പ്രസവശേഷം ആശുപത്രി വിട്ടത്. എന്നാല്‍, യുവതി വീട്ടിലെത്തിയെങ്കിലും മൂന്നാമത്തെ കുഞ്ഞ് ഇവർക്കൊപ്പമുണ്ടായിരുന്നില്ല. കുഞ്ഞിനെ കാണാതായതോടെ ആശാവർക്കർമാരാണ് ജനപ്രതിനിധികളെയും തുടർന്ന് ചേർത്തല പൊലീസിലും വിവരമറിയിച്ചത്. ആശാപ്രവർത്തകർ ചോദിച്ചപ്പോള്‍ തൃപ്പൂണിത്തുറയിലെ മക്കളില്ലാത്ത ദമ്ബതികള്‍ക്കു നല്‍കിയെന്നായിരുന്നു യുവതിയുടെ മറുപടി. യുവതി പ്രസവത്തിനായി ആശുപത്രിയില്‍ കഴിഞ്ഞപ്പോള്‍ ഭർത്താവ് അവിടെ പോയില്ലെന്നും പരിചരിക്കാൻ മറ്റൊരാളെ നിർത്തിയിരുന്നെന്നും വിവരമുണ്ട്. യുവതിക്കു മറ്റു രണ്ടു മക്കളുണ്ട്. പൊലീസ് ആശുപത്രിയിലെത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു