തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെ ഉണ്ടായ സംഘർഷത്തില്‍ പോലീസിനെ വെല്ലുവിളിച്ച് കെ.പി.സി.സി.എം.എല്‍.എയുടെ വെളിപ്പെടുത്തലിന് പിന്നാലെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ സെക്രട്ടേറിയറ്റിന് മുമ്ബില്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പ്രതിഷേധക്കാർക്കെതിരേ പോലീസ് നടത്തിയ ലാത്തിച്ചാർജ്ജില്‍ യൂത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷൻ അബിൻ വർക്കിക്ക് അടക്കം പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെ സ്ഥലത്തെത്തിയ കെപിസിസി അധ്യക്ഷൻ പോലീസിനുനേരെ തിരിയുകയായിരുന്നു.
‘പട്ടാളം വന്ന് വെടിവെച്ചാലും ഈ സമരം ഇവിടെ നില്‍ക്കില്ല. കയ്യാങ്കളി കളിച്ച്, ആയുധം കാട്ടി ഭീഷണിപ്പെടുത്തി തല്ലി ചോരവരുത്തി ഒതുക്കാൻ നോക്കണ്ട. അതിന് മുമ്ബില്‍ നില്ക്കുന്ന ഓരോ പോലീസുകാരേയും വ്യക്തിപരമായി ഞങ്ങള്‍ നാട്ടില്‍ വെച്ചു കണ്ടുമുട്ടും. ഞങ്ങള്‍ എതിർക്കും. ഒരു സംശയവും. നാളെ മുതല്‍ നോക്കിക്കോ’- സുധാകരൻ പറഞ്ഞു.
പി.വി. അൻവർ എം.എല്‍.എയുടെ വെളിപ്പെടുത്തലിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം വേണമെന്നും മുഖ്യമന്ത്രി രാജിവെക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ച് സംഘർഷത്തില്‍ അവസാനിച്ചിരുന്നു. ബാരിക്കേഡുകള്‍ മറികടക്കാൻ ശ്രമിച്ചതോടെ പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തി വീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍, വൈസ് പ്രസിഡന്റ് അബിൻ വർക്കി എന്നിവരുടെ നേതൃത്വത്തിലായിരുന്നു മാർച്ച് നടത്തിയത്.