കണ്ണീര്‍ക്കാഴ്ചയായി… കോഴിക്കോട് കൂടരഞ്ഞിയില്‍ സ്വകാര്യ ആശുപത്രിയിലെ ക്യാന്റീനില്‍ വെച്ച് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം.
കൂടരഞ്ഞി കരിങ്കുറ്റിയിലെ സെന്റ് ജോസഫ് ആശുപത്രിയിലെ കാന്റീനില്‍ വെച്ചാണ് അപകടം സംഭവിച്ചത്.
തിരുവമ്ബാടി ചവലപ്പാറ സ്വദേശി അബിന്‍ വിനു (27) ആണ് മരിച്ചത്. ഇന്നലെ രാത്രി 10.30ഓടെയാണ് സംഭവം. രോഗിയായ സുഹൃത്തിനെ കാണാനാണ് അബിന്‍ വിനു ഹോസ്പിറ്റലില്‍ എത്തിയത്.
തുടര്‍ന്നാണ് അപകടത്തില്‍ പെടുന്നതും മരിക്കുന്നതും. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുകൊടുക്കും.