മുൻ ഇന്ത്യൻ സെന്റർ ബാക്ക് താരം അനസ് എടത്തൊടിക മലപ്പുറം എഫ് സിയുടെ ക്യാപ്റ്റൻ ആകും. സൂപ്പർ ലീഗ് കേരള ക്ലബായ മലപ്പുറം എഫ് സി ഇന്ന് അനസ് എടത്തൊടികയെ ക്യാപ്റ്റൻ ആയി ഔദ്യോഗികമായി പ്രഖ്യാപിച്ചു.
നാളെ ലീഗ് ആരംഭിക്കാൻ ഇരിക്കെയാണ് പ്രഖ്യാപനം. ഇന്ന് മലപ്പുറം എഫ് സി സ്ക്വാഡും പ്രഖ്യാപിച്ചു.
അനസിന്റെ അനുഭവസമ്ബത്ത് ടീമിനും യുവതാരങ്ങള്‍ക്ക് പ്രയോജനപ്പെടുമെന്നാണ് മലപ്പുറത്തിന്റെ പ്രതീക്ഷ. മുമ്ബ് കേരള ബ്ലാസ്റ്റേഴ്സ് ഉള്‍പ്പെടെ ഇന്ത്യയിലെ പ്രമുഖ ടീമുകള്‍ക്ക് എല്ലാം കളിച്ച താരമാണ് അനസ്. ഒരു കാലത്ത് ഇന്ത്യൻ ദേശീയ ടീമിന്റെ പ്രധാന സെന്റർ ബാക്കും ആയിരുന്നു.