ഇന്ത്യയിലെ ഏറ്റവും വിശ്വസിനീയമായ എസ്യുവി നിര്‍മാതാക്കളില്‍ ഒന്നാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. ഇന്ത്യന്‍ വിപണിയിലെ ഏറ്റവും ജനപ്രിയമായ കാറുകളിലൊന്നായിരീന്നു മഹീന്ദ്ര XUV300. കഴിഞ്ഞ ഏപ്രിലില്‍ ഈ സബ് 4 മീറ്റര്‍ എസ്യുവി മുഖംമിനുക്കി കമ്പനി വിപണിയില്‍ എത്തിച്ചു. ഡിസൈന്‍, ഫീച്ചര്‍ പരിഷ്കാരങ്ങള്‍ക്കൊപ്പം ഈ കാറിന്റെ പേരും മഹീന്ദ്ര മാറ്റി. മഹീന്ദ്ര XUV300 എന്നതിന് പകരം മഹീന്ദ്ര XUV 3XO എന്ന പേരിലാണ് ഈ കാര്‍ പുറത്തിറക്കിയത്. നിലവില്‍ 7.49 ലക്ഷം രൂപയാണ് മഹീന്ദ്ര XUV 3XO എസ്യുവിയുടെ പ്രാരംഭ വില. ടോപ് വേരിയന്റിന് 15.49 ലക്ഷം രൂപയാണ് വില. എക്സ്ഷോറൂം വിലകളാണിത്
നിലവില്‍ പണത്തിന് ഒത്ത മൂല്യം നല്കുന്ന സബ് 4 മീറ്റര്‍ എസ്യുവിയായി കണക്കാക്കപ്പെടുന്ന മഹീന്ദ്ര XUV 3XO വാങ്ങാന്‍ ഉപഭോക്താക്കള്‍ മത്സരിക്കുകയാണ്. 2024 മെയ് 15-നാണ് ഈ കാറിന്റെ ബുക്കിംഗ് ആരംഭിച്ചത്. ബുക്കിംഗ് ജാലകം തുറന്ന് വെറും 1 മണിക്കൂറിനുള്ളില്‍ 50,000 ബുക്കിംഗുകളാണ് ഈ എസ്യുവി വാരിക്കൂട്ടിയത്. ഈ കാറിനുള്ള ബുക്കിംഗ് ഇപ്പോഴും കുമിഞ്ഞുകൂടുന്നതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്
2024 ജൂലൈയിലെ കണക്ക് അനുസരിച്ച് ഓരോ മാസവും ഏകദേശം 20,000 പുതിയ ആളുകള്‍ മഹീന്ദ്ര XUV 3XO ബുക്ക് ചെയ്യുന്നതായി പറയപ്പെടുന്നു. ഇനിയും 55000-ത്തിലധികം ഉപഭോക്താക്കള്‍ക്ക് മഹീന്ദ്ര XUV 3XO കൊടുത്ത് തീര്‍ക്കാനുണ്ട്. ഓരോ മാസവും 20000-ത്തിലധികം ബുക്കിംഗുകള്‍ ഒരു കാറിന് ലഭിക്കുന്നത് അത്ര സാധാരണ സംഗതിയല്ല. ഇത് മഹീന്ദ്രയുടെ പുതിയ സബ് കോംപാക്ട് എസ്യുവി എത്രത്തോളം ജനപ്രിയമാണെന്ന് സൂചിപ്പിക്കുന്നു.
അതിശയിപ്പിക്കുന്ന ഡിസൈന്‍, ആഡംബരമായ ഇന്റിരിയറുകള്‍, ലെവല്‍ 2 ADAS പോലുള്ള നൂതന സാങ്കേതികവിദ്യകള്‍, മികച്ച സേഫ്റ്റി ഫീച്ചറുകള്‍ എന്നിവയെല്ലാമാണ് പുതിയ മഹീന്ദ്ര XUV 3XO എസ്യുവിയില് മഹീന്ദ്ര ഒരുക്കിയിട്ടുള്ളത്. MX1, MX2, MX3, AX5, AX7 വേരിയന്റുകളിലായി ഈ കാര്‍ വാങ്ങാം. ഇതില്‍ 5 പേര്‍ക്ക് സുഖമായി സഞ്ചരിക്കാം
XUV300-യില്‍ ഉണ്ടായിരുന്ന അതേ മൂന്ന് എഞ്ചിന് ഓപ്ഷനുകളില്‍ തന്നെയാണ് XUV 3XO വാഗ്ദാനം ചെയ്യുന്നത്. 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്, ഡയറക്ട്-ഇഞ്ചക്ഷന് 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന് എന്നിവയാണ് കോംപാക്ട് എസ്യുവിക്ക് തുടിപ്പേകുന്നത്. 6-സ്പീഡ് മാനുവല്‍, 6-സ്പീഡ് AMT, 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ ബോക്സ് ഓപ്ഷനുകളാണ് ഓപ്ഷനിലുള്ളത്.
മികച്ച മൈലേജാണ് ഈ കാറിന്റെ മറ്റൊരു പ്രത്യേകത. ഡീസല്‍ മാനുവലിനൊപ്പം 20.10 കിലോമീറ്റര്‍ ഇന്ധനക്ഷമതയും XUV 3XO വാഗ്ദാനം ചെയ്യുന്നുണ്ട്. അതേസമയം ഡീസല്‍ എഎംടി ആണെങ്കില്‍ 21.20 കിലോമീറ്റര്‍ മൈലേജ് കിട്ടും. മഹീന്ദ്ര XUV 3XO ടര്‍ബോ മാനുവലിന് 20.10, ഓട്ടോമാറ്റിക്കിന് 18.20 കിലോമീറ്റര്‍ മൈലേജുമാണ് കമ്പനി അവകാശപ്പെടുന്നത്. ഇനി ആദ്യത്തെ 1.2 പെട്രോളാണെങ്കില്‍ മാനുവലിന് 18.89 കിലോമീറ്ററും ഓട്ടോമാറ്റിക്കിന് 17.96 കിലോമീറ്റര്‍ ഇന്ധനക്ഷമതയുമാണ് മഹീന്ദ്ര പറയുന്നത്.
10.25 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ലെവല്‍ 2 ADAS, പനോരമിക് സണ്‍റൂഫ്, 360 ഡിഗ്രി ക്യാമറ, ഹാര്മോണ് കാര്‍ട്ടണ്‍ ഓഡിയോ സിസ്റ്റം എന്നിങ്ങനെ വേറെ ലെവല്‍ ഫീച്ചറുകളാണ് കാറില്‍ മഹീന്ദ്ര സജ്ജീകരിച്ചിരിക്കുന്നത്. 6 എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്ട്രോള്, ഇബിഡിയോട് കൂടിയ എബിഎസ് എന്നിവ കാറിന്റെ സേഫ്റ്റി കിറ്റിലുണ്ട്.
അതിനാല്‍ സേഫ്റ്റിക്ക് കൂടുതല്‍ പ്രാധാന്യം നല്കുന്ന ഉപഭോക്താക്കള്‍ക്ക് ടാറ്റ നെക്സോണിനെ കൂടാതെ മഹീന്ദ്ര XUV 3XO കാറും പരിഗണിക്കാന്‍ തുടങ്ങി. നെക്സോണിന് മാത്രമല്ല മാരുതി സുസുക്കി ബ്രെസ, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ എന്നീ മോഡലുകള്‍ക്കും മികച്ച ബദലാണ് മഹീന്ദ്ര XUV 3XO. ഈ വരുന്ന ഉത്സവ സീസണിനോട് അനുബന്ധിച്ച് XUV 3XO-യുടെ വില്‍പ്പന ഇനിയും കൂടാനാണ് സാധ്യത