നെടുമങ്ങാട്: ഗ്രീൻലാൻഡ് ഓഡിറ്റോറിയത്തില്‍ വിവാഹ സത്ക്കാരത്തിനിടെ സംഘർഷമുണ്ടാക്കിയ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.
നെടുമങ്ങാട് സ്വദേശിയുടെയും കല്ലറ സ്വദേശിയുടെയും വിവാഹ സത്ക്കാരത്തിനിടെയാണ് സംഘർഷമുണ്ടായത്.
പെണ്‍കുട്ടിയുടെ വീട്ടുകാർ കല്ലറയില്‍ നിന്നു വന്ന ബസില്‍ പാട്ട് ഇട്ടതിനെ തുടർന്നുള്ള തർക്കമാണ് അടിപിടിയില്‍ കലാശിച്ചത്. കല്ലറ സ്വദേശിയായ ആൻസി, ഒന്നര വയസുള്ള മകൻ, ഭർത്താവ് ഷാഹിദ് എന്നിവർക്കാണ് പരിക്കേറ്റത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസിനെ പ്രതികള്‍ ആക്രമിച്ചു. അതിന് മറ്റൊരു കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്.
കോട്ടുകാല്‍ വില്ലേജില്‍ ചെറുകുളം കടയ്ക്കല്‍ വാറുവിളഗത്ത് വീട്ടില്‍ ഷിഹാബ്ദീൻ, കല്ലറ വില്ലേജില്‍ മുണ്ടണിക്കര തൗസീന മൻസില്‍ ഷഹീദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു