കേരളത്തിൻ്റെ സ്വന്തം പ്രീമിയർ ലീഗ് ആയി അറിയപ്പെടുന്ന സൂപ്പർ ലീഗ് കേരളയ്ക്ക് ഇന്ന് തുടക്കം. കൊച്ചി കലൂർ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ വൈകീട്ട് ആറിന് നടക്കുന്ന ഉദ്ഘാടന ചടങ്ങിനുശേഷം ആദ്യമത്സരം നടക്കും.
കേരള ഫുട്ബാൾ സൂപ്പർ ലീഗ് കിക്കോഫ് ഇന്ന് കൊച്ചിയിൽ
ഫോഴ്സ് കൊച്ചി&മലപ്പുറം FC പോരാട്ടം
6 ടീമുകൾ 33 മത്സരങ്ങൾ
ഒരു മാസം നീണ്ടു നിൽക്കുന്ന കേരളത്തിൻ്റെ സ്വന്തം ഫുഡ്ബാൾ മാമാങ്കം നവ്വമ്പർ 10 വരെ നീളും
ഫോർസ കൊച്ചിയും💙🧡 മലപ്പുറം എഫ്.സിയും💙❤️ നേർക്കുനേർ
മത്സരം രാത്രി 7:30 ന് 🏟️കലൂർ സ്റ്റേഡിയത്തിൽ.
ആതിഥേയരായ ഫോഴ്സ കൊച്ചിയും മലപ്പുറം എഫ്.സിയുമാണ് പ്രഥമ ലീഗിലെ പ്രഥമ കളിയിൽ ഏറ്റുമുട്ടുക. ബ്രസീൽ, സ്പെയിൻ, ദക്ഷിണാഫ്രിക്ക, ഉറുഗ്വായ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വിദേശ താരങ്ങൾക്കൊപ്പം അലയാകി താരങ്ങളും വിവിധ ടീമുകൾക്കായി ഇറങ്ങുന്നുണ്ട്.
ഉദ്ഘാടനച്ചടങ്ങിൽ ബോളിവുഡ് താരം ജാക്വിലിൻ ഫെർണാണ്ടസ്, ഡ്രമ്മർ ശിവമണി, റാപ്പർ ദബ്സീ തുടങ്ങിയവർ വിനോദ വിരുന്നേകും.
കമന്‍റേറ്റർ ഷൈജു ദാമോദരൻ, നടി രഞ്ജിനി ഹരിദാസ് തുടങ്ങിയവരും ആവേശം പകരാൻ എത്തും. വൈകീട്ട് 4.30 മുതൽ സ്റ്റേഡിയത്തിലേക്ക് പ്രവേശനമുണ്ടായിരിക്കും ന്നതാണ്.