വയനാട് ചൂരൽമല ദുരന്തം നടന്നയുടനെ മുസ്ലിംലീഗ് പ്രസിഡൻ്റ് ആദരണിയനായ പാണക്കാട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങളുടെയും മെസ്റ്ററ്റ് ചെയർമാൻ സയ്യിദ് മുനവറലി ശിഹാബ് തങ്ങളുടെയും നിർദ്ദേശ പ്രകാരം ദുരന്തഭൂമിയിലേക്ക് ആംബുലൻസുകളുമായി പോവുകയും രക്ഷാപ്രവർത്തനത്തിൽ സജീവമാവുകയും, ബഹുമാനപ്പെട്ട തങ്ങളുടെ നിർദേശപ്രകാരം സി എച്ച് സെൻ്ററുകൾ,ശിഹാബ് തങ്ങൾ ട്രസ്റ്റുകൾ മറ്റു ലീഗിൻറെ ചാരിറ്റി ട്രസ്റ്റുകളുടെ ഉൾപ്പടേയുള്ള ലീഗിൻ്റെ പോഷക ഘടകങ്ങൾ വിട്ട് തന്ന ഫ്രീസറുകൾ ദുരന്തത്തിൽ മരണപ്പെട്ടവരുടെ മൃതശരീരം സൂക്ഷിക്കാനായി അടിയന്തിരമായി എത്തിച്ച് നജജമാക്കി സർക്കാർ സംവിധാനങ്ങൾക്കും വൈറ്റ്ഗാർഡ് അടക്കമുള്ള മറ്റു സന്നദ്ധ പ്രവർത്തകർക്കൊപ്പം കൈകോർത്ത് രക്ഷാപ്രവർത്തനത്തിലും അനുബന്ധ സേവനങ്ങളിലും കർമ്മനിരധരായ മുസ്ലിം ലീഗിൻ്റെ എമർജൻസി വിഭാഗമായ MEST (മുസ്ലിം ലീഗ് എമർജൻസി സർവീസ് ടീ) ൻ്റെ സഹപ്രവർത്തകരും ഇന്ന് മീഡിയാവൺ ചാനലിൻ്റെ ആദരിക്കൽ ചടങ്ങിൽ ആദരവ് ഏറ്റുവാങ്ങി,
ഈ അഭിമാനകരമായ നിമിഷത്തിൽ ഞങ്ങൾക്കെല്ലാവിധ പിന്തുണയും നൽകിപ്പോരുന്ന മെസ്റ്റിൻൻ്റെ നിരീക്ഷകനും സംസ്ഥാന മുസ്ലിംലീഗിന്റെ സെക്രട്ടറി കൂടിയായ അഡ്വ. മുഹമ്മദ് ഷാ അടക്കമുള്ള മുസ്ലിം ലീഗിൻ്റെ കാരുണ്യ കേന്ദ്രങ്ങളുടെ നേത്യത്വത്തെയും, മെസ്റ്റിൻ്റെ സേവന സന്നദ്ധരായ സഹപ്രവർത്തകരേയും ഏറെ നന്ദിയോടെ സ്മരിക്കുന്നു,
അഭിവാദ്യങ്ങൾ നേരുന്നു,
സലാം പുവ്വാട്ട് പറമ്പ്
പ്രസിഡൻ്റ് MESTസ് സ്റ്റേറ്റ് കമ്മറ്റി.