ശൂർ: നവജാതശിശുവിന്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. തൃശൂർ റെയില്‍വേ സ്റ്റേഷന്റെ മേല്‍പ്പാലത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇവിടെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബാഗ് കിടക്കുന്നത് സുരക്ഷാ ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടർന്ന് തുറന്ന് പരിശോധിച്ചപ്പോളാണ് കുഞ്ഞിന്റെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്.
ഒരു ദിവസം പ്രായമായ ആണ് കുഞ്ഞിന്റെ മൃദേഹമാണ് കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കുട്ടിയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തില്‍ മരണകാരണം വ്യക്തമായേക്കും.