റിയാദ്: സൗദി അറേബ്യയിലെ റിയാദിലും മക്കയിലും തങ്ങളുടെ ഭാര്യമാരെയും ഭാര്യമാതാവിനെയും കൊലപ്പെടുത്തിയ രണ്ട് വിദേശികള്‍ അറസ്റ്റില്‍.
ഒരു സംഭവം റിയാദിലാണ് നടന്നത്. അവിടെ കുടുംബത്തോടൊപ്പം സ്ഥിരതാമസമാക്കിയിരുന്ന സുഡാനി പൗരൻ ഭാര്യയെ മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇയാളെ റിയാദില്‍ നിന്ന് പൊലീസ് പിടികൂടി. ഭാര്യയുമായുണ്ടായ വാക്ക് തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പ്രതിയെ പബ്ലിക് പ്രോസിക്യുഷന് കൈമാറിയതായി റിപ്പോർട്ട്.
രണ്ടാമത്തെ സംഭവം ഇങ്ങനെ: മക്കയില്‍ കുടുംബത്തോടൊപ്പം താമസിക്കുകയായിരുന്ന ഈജിപ്ഷ്യൻ പൗരൻ ഭാര്യയെയും ഭാര്യാ മാതാവിനെയും ആയുധമുപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ഇവർ തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണ് കൊലപാതകത്തിന് കാരണം. പൊലീസ് അറസ്റ്റ് ചെയ്തത്. മക്ക പ്രവിശ്യാ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ പബ്ലിക് പ്രോസിക്യുഷന് കൈമാറി