പെരുന്പാവൂർ: റംബൂട്ടാൻ കുരു തൊണ്ടയില്‍ കുരുങ്ങി ആറുവയസുകാരി മരിച്ചു. കണ്ടന്തറ ചിറയത്ത് മൻസൂറിന്റെ മകള്‍ നൂറ ഫാത്തിമ(ആറ്)യാണ് മരിച്ചത്.
കണ്ടന്തറ ഹിദായത്തുല്‍ ഇസ്ലാം സ്കൂളിലെ യുകെജി വിദ്യാർഥിനിയാണ്. കബറടക്കം ഇന്ന് 10ന് കണ്ടന്തറ ജുമാ മസ്ജിദ് കബർസ്ഥാനില്‍. മാതാവ്: ജിഷമോള്‍. സഹോദരങ്ങള്‍: ബീമാ ഫാത്തിമ്മ, ഐസ ഫാത്തിമ.