കോട്ടയം: ഓണക്കാലം ലക്ഷ്യമാക്കി ജില്ലയിലേയ്ക്ക് മാരകലഹരി ഒഴുകുന്നുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം. യുവതലമുറയ്ക്ക് കഞ്ചാവിനേക്കാള്‍ പ്രിയം കല്ലെന്ന കോഡ് ഭാഷയിലറിയപ്പെടുന്ന രാസലഹരിയായ എം.ഡി.എം.എയാണെന്നും റിപ്പോർട്ടുണ്ട്.
വില്‍ക്കാനും വാങ്ങാനും കൂടുതുല്‍ എളുപ്പവും ലാഭവുമായതിനാല് കഞ്ചാവ് മാഫിയ കൂട്ടത്തോടെ രാസലഹരിയിലേയ്ക്ക് തിരിഞ്ഞു. മുൻപ് കഞ്ചാവ് ഉപയോഗിച്ചിരുന്ന പലരും എം.ഡി.എം.എ പതിവാക്കി. ഡിമാൻഡ് കുറഞ്ഞതോടെ കഞ്ചാവ് കിട്ടാനില്ലാത്ത അവസ്ഥയും എം.ഡി.എം.എ സുലഭവുമാണ്. പൊലീസും എക്സൈസും പിടികൂടന്നതിന്റെ പതിൻമടങ്ങ് ലഹരി ജില്ലയില്‍ വില്‍ക്കുന്നുവെന്നാണ് കണക്ക്.
റിസ്ക് കുറവ്, ഒപ്പം ഇരട്ടിലാഭം
കഞ്ചാവ് കടത്തിക്കൊണ്ടുവരുന്നതിലും സൂക്ഷിക്കുന്നതും റിസ്ക് കൂടുതലാണ്. കൂടുതല്‍ പണം ലഭിക്കാൻ അമിതഅളവില്‍ സൂക്ഷിക്കണം. മണവും പുറത്തുവരും. ഈ സാഹചര്യത്തിലാണ് മാഫിയാ സംഘങ്ങള്‍ കൂട്ടത്തോടെ രാസലഹരി വില്പനയിലേയ്ക്ക് മാറിയത്. വളരെ കുറഞ്ഞ അളവിന് പോലും ലാഭം കൂടുതലാണ്. ചെറുമണല്‍ത്തരി പോലെയുള്ള രാസലഹരി നഖത്തിന്റെ ഇടയില്‍ പോലും സൂക്ഷിക്കാം. ഒരു ചെറിയ തരി ഉപയോഗിച്ചാല്‍ രണ്ട് ദിവസം ‘ഓണ്‍’ ആയി നില്‍ക്കുമെന്നാണ് ഇവർ പറയുന്നത്.
സിഗരറ്റ് ഉപയോഗം കൂടി
16 വയസ് മുതല്‍ ആണ്- പെണ് ഭേദമില്ലാതെ സിഗരറ്റ് ഉപയോഗിക്കുന്നവരുണ്ടെന്നാണ് എക്സൈസ് കണ്ടെത്തല്‍. മുറിസിഗരറ്റ് വലിച്ച് ആകാംഷ തീർത്തിരുന്ന പഴയ തലമുറയെപ്പോലെയല്ല. രാസലഹരി ഉപയോഗിച്ചതിന് ശേഷം സിഗരറ്റ് വലിച്ചാല്‍ കൂടുതല്‍ ആസ്വാദ്യകരമത്രേ. പൊതുസ്ഥലത്തെ പുകവലിയും കൂടി.
കെണിയില്‍ വീണാല്‍…
ലഹരിക്കടത്തില്‍ പ്രതികളേറെയും യുവാക്കള്‍
ഉപയോഗിക്കുന്നത് വിദ്യാർത്ഥികള്‍ മുതല്‍
അമിതലാഭം മാഫിയകളുടെ ഭാഗമാക്കുന്നു
പിടിക്കപ്പെടുന്നത് ഒറ്റുമ്ബോള് മാത്രവും
20 വർഷം തടവ്
മാരകലഹരിയായ എം.ഡി.എ അഞ്ച് ഗ്രാം വരെ പിടികൂടിയാല്‍ ഒരു വർഷമാണ് തടവ്. 10 ഗ്രാമിന് മുകളില്‍ കൈവശം സൂക്ഷിച്ചാല്‍ കൊമേഷ്യല്‍ ക്വാണ്ടിറ്റിയായാണ് കണക്കാക്കുന്നത്. ഇത് 10 മുതല്‍ 20 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്.