ഡല്‍ഹി: സമൂഹ മാധ്യമം ഉപയോഗിച്ചതിന് ഭാര്യയെ ഭർത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ഡല്‍ഹിയിലെ റാസാപൂരില്‍ വെള്ളിയാഴ്ചയായിരുന്നു ക്രൂര സംഭവം.
റാസാപൂര്‍ സ്വദേശി രാം കുമാറാണ് (33) ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്.
സമൂഹ മാധ്യമങ്ങളില്‍ സജീവമായതിനാല്‍ തൻ്റെ ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയം ഉണ്ടായതിനെ തുടർന്ന് വാക്കുതർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പ്രതി സമ്മതിച്ചതായി അഡീഷണല്‍ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ രോഹിണി പങ്കജ് കുമാർ മാധ്യമങ്ങളോട് വ്യക്തമാക്കി.
രാം കുമാർ തൻ്റെ ഭാര്യ കാഞ്ചനെ ഷാള്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവം അറിഞ്ഞതിനെ തുടർന്ന് സ്ഥലത്ത് വന്ന പൊലീസ് കാഞ്ചനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.