തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന ആഡംബര കാറിന് തീപിടിച്ചു. കഴക്കൂട്ടത്ത് കണിയാപുരം സ്വദേശിയുടെ ബി.എം.ഡബ്ല്യു കാറിനാണ് തീപിടിച്ചത്.
കാറിന്‍റെ മുന്നില്‍നിന്ന് പുക ഉയരുന്നത് കണ്ട് ഡ്രൈവർ ഓടി രക്ഷപ്പെട്ടു.
പൊലീസ് സ്റ്റേഷന് സമീപത്തെ ദേശീയപാതയിലെ സര്‍വീസ് റോഡിലാണ് സംഭവം. നാട്ടുകാരും പൊലീസും ചേർന്ന് തീ അണക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കാർ പൂർണമായും കത്തി നശിച്ചു. പിന്നീട് കഴക്കൂട്ടത്തുനിന്ന് അഗ്നിശമനസേന എത്തി.