മലപ്പുറം തിരുവാലി നടുവത്ത് 24 കാരൻ മരിച്ചത് നിപ ബാധിച്ചാണെന്ന് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ തിരുവാലി പഞ്ചായത്തിലെ 4, 5, 6, 7 വാർഡുകള്‍, മമ്ബാട് പഞ്ചായത്തിലെ 7-ാം വാർഡ് എന്നിവ കണ്ടെയ്ൻമെൻ്റ് സോണായി ജില്ലാ കളക്ടർ വി.ആർ.വിനോദ് പ്രഖ്യാപിച്ചു.
കണ്ടെയ്ൻമെൻ്റ് സോണുകളില്‍ പ്രോട്ടോക്കോള്‍പ്രകാരമുള്ള നിയന്ത്രണങ്ങള്‍ ഉണ്ടാവും. ഈ വാർഡുകളിലെ നബിദിന ഘോഷയാത്ര മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കണമെന്നു ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു.
ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ജില്ലയില്‍ പൊതുവെ ജാഗ്രത വേണമെന്നും മുൻകരുതലിൻ്റെ ഭാഗമായി എല്ലാവരും മാസ്ക് ധരിക്കണമെന്നും ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു.