കസർകോട്: കാസർകോട് പൊവ്വലില്‍ അമ്മയെ മകൻ മണ്‍വെട്ടി കൊണ്ട് അടിച്ചു കൊന്നു. അബ്ദുള്ളക്കുഞ്ഞിയുടെ ഭാര്യ നബീസ (62)യാണ് കൊല്ലപ്പെട്ടത്.
സംഭവത്തില്‍ നബീസയുടെ മകൻ നാസറിനെ (40) ആദൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. അക്രമം തടയാനുള്ള ശ്രമത്തിനിടയില്‍ സഹോദരൻ മജീദിന് പരിക്കേറ്റു. ഇദ്ദേഹത്തെ ചെങ്കളയില്‍ സഹകരണ ആശുപതിയില്‍ പ്രവേശിപ്പിച്ചു. മജീദിനും തലക്കാണ് പരിക്കേറ്റത്. ഗുരുതരമല്ല. നാസർ മാനസിക രോഗിയാണെന്ന് ബന്ധുക്കള്‍ പറയുന്നു. ഇന്ന് വൈകുന്നേരം നാലോടെയാണ് സംഭവം.