കണ്ണൂർ: ചക്കരക്കല്ലില്‍ വീട്ടുമുറ്റത്ത് രഹസ്യഅറയുണ്ടാക്കി മദ്യവില്‍പ്പന നടത്തിയ സംഭവത്തില്‍ വിശദ അന്വേഷണത്തിന് എക്സൈസ്.
കണ്ണോത്ത് വിനോദ് എന്നയാള്‍ക്ക് വലിയ അളവില്‍ വിദേശമദ്യം കിട്ടിയത് എങ്ങനെയെന്നാണ് പരിശോധിക്കുന്നത്. ഫ്രിഡ്ജുള്‍പ്പെടെ സജ്ജീകരിച്ചായിരുന്നു. വീട്ടുമുറ്റത്തെ രഹസ്യ അറയില്‍ സമാന്തര ബാർ പ്രവർത്തിച്ചിരുന്നത്.
ആവശ്യക്കാർക്ക് തണുപ്പിച്ച ബിയർ കൊടുക്കാൻ ഫ്രിഡ്ജ്. അറിയാതിരിക്കാൻ ഇരുമ്ബിന്ർറെ പ്രത്യേക തരം സ്ലാബ്. താഴേക്കിറങ്ങാൻ കോണിയുള്‍പ്പെടെ. ചക്കരക്കല്ലിലെ കണ്ണോത്ത് വിനോദ് പല തവണ മദ്യം സൂക്ഷിച്ചതിന് പിടിയിലായ ആളാണ്. അത് വിപുലപ്പെടുത്തിയാണ് അറ പണിതത്. 138 കുപ്പി വിദേശമദ്യവും 51 കുപ്പി ബിയറുമായിരുന്നു അകത്ത്.
ഇയാളുടെ വീടിന് അടുത്തുതന്നെയാണ് ചക്കരക്കല്‍ ബെവ്കോ ഔട്ട് ലെറ്റ്. പിടിച്ചെടുത്ത ഭൂരിഭാഗം മദ്യവും ഇതേ കടയില്‍ നിന്ന് വാങ്ങിയത്. എങ്ങനെ ഇത് സംഘടിപ്പിച്ചു എന്നതിലാണ് എക്സൈസ് അന്വേഷണം. ജീവനക്കാരുടെ സഹായം കിട്ടിയോ എന്ന് ബെവ്കോയും പരിശോധിക്കുന്നുണ്ട്. മൂന്ന് ലിറ്ററിന് 100 രൂപ വച്ച് കമ്മീഷൻ നല്കി പല ആളുകളെക്കൊണ്ട് വാങ്ങിപ്പിച്ചു എന്നാണ് വിനോദിന്റെ മൊഴി. പിടിച്ചെടുത്ത മദ്യം ഔട്ട്ലെറ്റില് ഒരു ബാച്ചില്‍ എത്തിയതെന്നും വ്യക്തമായിട്ടുണ്ട്.
സമാന്തര ബാർ തലവേദനയായതോടെ നാട്ടുകാരും പല തവണ പരാതിപ്പെട്ടിരുന്നു. മദ്യം തേടി വിനോദിന്ർറെ വീട് ചോദിച്ച് ആളുകള്‍ വരുന്നത് പതിവായതോടെയായിരുന്നു ഇത്. എന്നാല്‍ പല തവണ പരിശോധിച്ചിട്ടും എക്സൈസിന് ഒന്നും കണ്ടെത്താനായിരുന്നില്ല. ഒടുവില്‍ ഇന്റര്‍ ലോക്ക് ഇളകിയത് ശ്രദ്ധയില്‍പ്പെട്ടത് നോക്കിയപ്പോഴാണ് കഴിഞ്ഞ വ്യാഴാഴ്ച രഹസ്യ അറ കണ്ടെത്തിയത്. കൂടുതല്‍ ആളുകള്‍ക്ക് മദ്യവില്‍പ്പനയില്‍ പങ്കുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്