ഷിരൂര്‍ | ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്റെ ട്രക്ക് ഗംഗാവലി പുഴയില്‍ നിന്നും കണ്ടെത്തി.
ജൂലൈ 16നാണ് അര്‍ജുനെ കാണാതായത്.
സിപി2 കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിലാണ് ലോറി കണ്ടെത്തിയത്.അര്‍ജുന്റെ ബോഡിയും ലോറിയിലുണ്ടെന്ന് ലോറി ഡ്രൈവര്‍ മനാാഫ് പറഞ്ഞു.71 ദിവസങ്ങള്‍ക്ക് ശേഷമാണ് ലോറി വെള്ളത്തിനിടയില്‍നിന്ന് കണ്ടെത്തുന്നത്. ലോറിയുടെ മുൻഭാഗം അടങ്ങിയ ക്യാബിനാണ് വെള്ളത്തിനടിയില്‍നിന്ന് ലഭിച്ചത്.
ഗംഗാവലി പുഴയുടെ അടിത്തട്ടിലാണ് ലോറി ഉണ്ടായിരുന്നത്. ലോറി അര്‍ജുന്‍റേത് തന്നെയെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചു. ജൂലൈ 16നാണ് അർജുനെ കാണാതായത്. മൂന്ന് ഘട്ടങ്ങളിലായിട്ടാണ് തെരച്ചില്‍ തുടര്‍ന്നു കൊണ്ടിരുന്നത്.
ശക്തമായ മഴയും അടിയൊഴുക്കും മൂലം തെരച്ചില്‍ നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇപ്പോള്‍ ലോറിയും അര്‍ജുന്‍റെ മൃതദേഹവും കണ്ടെത്തിയിരിക്കുന്നത്