ഷിരൂർ: 71 ദിവസങ്ങള്‍ക്ക് ശേഷം ഷിരൂരില്‍ കാണാതായ അര്‍ജുന്റെ ലോറി കണ്ടെത്തിയതിന് പിന്നാലെ വൈകാരികമായ വാക്കുകളുമായി ലോറി ഉടമ മനാഫ്.
ആദ്യകാഴ്ചയില്‍ തന്നെ ലോറി അര്‍ജുന്റേതാണെന്ന് മനാഫ് സ്ഥിരീകരിച്ചു.
എത്രയോ കാലമായി പറയുന്നു വണ്ടിക്കുള്ളില്‍ തന്നെ അര്‍ജുനുണ്ടെന്ന്. ആര്‍ക്കും വിശ്വാസം വന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ നോക്കികോളു വണ്ടിക്കുള്ളില്‍ അര്‍ജുനുണ്ട് എന്നും അദ്ദേഹം വൈകാരികമായി പ്രതികരിച്ചു.
അവനെ ഗംഗാവലിപ്പുഴയ്ക്ക് വിട്ടു കൊടുക്കില്ല എന്ന് അർജുന്റെ അമ്മയ്ക്ക് നല്കിയ വാക്ക് പാലിക്കാൻ ആയി എന്നും മനാഫ് പ്രതികരിച്ചു.
അർജുൻ കാബിനില്‍ ഉണ്ടാകുമെന്ന് കുടുംബത്തോട് പറഞ്ഞിരുന്നു. വണ്ടി തനിക്ക് വേണ്ടെന്നും അർജുന്റെ മൃതദേഹം എടുത്താല്‍ മതിയെന്നും പറഞ്ഞു.
വണ്ടി കിട്ടാൻ വേണ്ടി മാത്രമാണ് തന്റെ ശ്രമം എന്ന് വരെ പ്രചാരണം ഉണ്ടായി എന്നും മനാഫ് വൈകാരികമായി പ്രതികരിച്ചു