ബംഗളൂരു: ഇന്ത്യൻ നാഷനല്‍ ലീഗ് സ്ഥാപക നേതാവും അമരക്കാരനുമായിരുന്ന ഇബ്രാഹിം സുലൈമാൻ സേട്ടിന്റെ അനുസ്മരണ സമ്മേളനം നവംബർ മൂന്നിന് ബംഗളൂരുവില്‍ നടക്കും.
ശിവാജി നഗർ ഗുലിസ്ഥാൻ കണ്വെൻഷൻ സെന്ററില്‍ വൈകീട്ട് നാലിന് നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ ഐ.എൻ.എല്‍ ദേശീയ അധ്യക്ഷൻ പ്രഫ. മുഹമ്മദ് സുലൈമാൻ, മുസ്ലിം ലീഗ് ഓർഗനൈസിങ് സെക്രട്ടറിയും എം.പിയുമായ ഇ.ടി. മുഹമ്മദ് ബഷീർ, ജോണ്‍ ബ്രിട്ടാസ് എം.പി, കർണാടക സ്പീക്കർ യു.ടി. ഖാദർ, കർണാടക വഖഫ്-ഭവന മന്ത്രി സമീർ അഹമ്മദ് ഖാൻ, മുൻ കേന്ദ്രമന്ത്രി സി.എം. ഇബ്രാഹിം, ഡോ. കെ.ടി. ജലീല്‍ എം.എല്‍.എ, ഐ.എൻ.എല്‍ കേരള അധ്യക്ഷനും എം.എല്‍.എയുമായ അഹ്മദ് ദേവർകോവില്‍ തുടങ്ങിയവർ പങ്കെടുക്കും.
ഇതുസംബന്ധിച്ച് ബംഗളൂരുവില്‍ ചേർന്ന ആലോചനാ യോഗത്തില്‍ ദേശീയ വനിത പ്രസിഡന്റ് തസ്നീം ഇബ്രാഹിം, ഐ.എൻ.എല്‍ കേരള നേതാക്കളായ അഹ്മദ് ദേവർകോവില്‍, കാസിം ഇരിക്കൂർ, ശോഭ അബൂബക്കർ ഹാജി, പ്രവാസി ലീഗ് നേതാവ് അബ്ദുല്ല കോയ, കർണാടക നേതാക്കളായ അസ്ഗർ ഖാൻ, സാലിഹ്, ഐ.എം.സി.സി കർണാടക പ്രസിഡന്റ് സമീർ മമ്മൂട്ടി, സെക്രട്ടറി നസീർ ഹാജി തുടങ്ങിയവർ പങ്കെടുത്തു.