മാട്ടൂൽ | നാടിന് അഭിമാനമായി മാട്ടൂൽ മടക്കര തെക്ക് ഭാഗത്താണ് സംഭവം ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം.
കളിക്കുന്നതിനിടയിൽവീട്ടിലെ കിണറിൽ അബദ്ധത്തിൽ വീണ ആറു വയസ്സുകാരനായ ഹൈബീൻആദമാണ് മുങ്ങിതാഴ്ന്ന് ചളിയിൽപ്പെട്ടത്.,
കൂടി നിന്നവരുടെ നിലവിളി. കേട്ടാണ്സമീപത്തെ മുഹമ്മദ് ഓടിയെത്തികിണറിലേക്ക് എടുത്തുചാടുകയായിരുന്നു.,
രണ്ടാൾ പൊക്കത്തിൽ വെള്ളമുണ്ടായിരുന്നു…രണ്ടുപ്രാവശ്യം മുങ്ങിയാണ് , ചളിയിൽ കുടുങ്ങി പോയ കുട്ടിയെ പൊക്കിയെടുത്തത്… കരയിൽ എത്തിച്ചതിനുശേഷംആശുപത്രിയിൽ പ്രവേശിപ്പിച്ചു…
ആറ് വയസ്സുകാരനെരക്ഷപ്പെടുത്തിയ മുഹമ്മദിനെനാട്ടുകാർ അഭിനന്ദിച്ചു…..
അഴീക്കൽ ഗവ: ഫിഷറീസ് ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിയാണ് മുഹമ്മദ്.