ആലപ്പുഴ: വയനാട് ദുരിതബാധിതര്‍ക്കായി ബിരിയാണി ചലഞ്ച് നടത്തി പണം തട്ടിയ സംഭവത്തില്‍ സിപിഎം പ്രവര്‍ത്തര്‍ക്കെതിരേ കേസ്.
കായംകുളം പുതുപ്പള്ളി ലോക്കല്‍ കമ്മിറ്റിയംഗം സിബി ശിവരാജന്‍, തട്ടേക്കാട് ബ്രാഞ്ച് സെക്രട്ടറി അരുണ്‍, ഡിവൈഎഫ്‌ഐ മേഖലാ പ്രസിഡന്റ് അമല്‍ രാജന്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
കഴിഞ്ഞ സെപ്റ്റംബര്‍ ഒന്നിന് സിപിഎം നിയന്ത്രിക്കുന്ന തണല്‍ എന്ന കൂട്ടായ്മയുടെ പേരിലാണ് ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചത്. 100 രൂപ നിരക്കില്‍ 1200ഓളം ബിരിയാണികള്‍ ആണ് വിറ്റത്.
പിരിച്ചെടുത്ത തുക സര്‍ക്കാരിലേക്ക് കൈമാറാതെ വെട്ടിപ്പ് നടത്തിയെന്ന പരാതിയിലാണ് കേസ്. എഐവൈഎഫ് നേതാവ് നല്‍കിയ പരാതിയിലാണ് കായംകുളം പോലീസ് കേസെടുത്തത്