കോഴിക്കോട് ബാലുശ്ശേരി സ്വദേശി ബഹ്റൈനിൽ വെച്ചു നിര്യാതനായി
മനാമ: കോഴിക്കോട് ബാലുശ്ശേരി എരമംഗലം സ്വദേശിയായ യുവാവ് മനാമയില്‍ നിര്യാതനായി. ഇമ്ബിച്ചി മമ്മദിന്റെയും സൈനബയുടേയും മകൻ സജീർ തങ്കയത്തില്‍ (37) ആണ് മരിച്ചത്. അഞ്ചുവർഷമായി ബഹ്റൈനിലുള്ള സജീർ മനാമ സെൻട്രല്‍ മാർക്കറ്റില്‍ ഫ്രൂട്സ് കച്ചവടം നടത്തുകയായിരുന്നു. മനാമ, പാക്കിസ്ഥാൻ പള്ളിക്ക് സമീപം…
ലോറൻസിന്റെ മൃതദേഹം മെഡിക്കല്‍ കോളേജില്‍ സൂക്ഷിക്കണം, തല്ക്കാലം പഠനാവശ്യത്തിന് ഉപയോഗിക്കരുത് ‘; മകളുടെ ഹര്‍ജി പരിഗണിച്ച് ഹൈക്കോടതി
കൊച്ചി: അന്തരിച്ച സിപിഎം നേതാവ് എംഎം ലോറൻസിന്റെ മൃതദേഹം കളമശേരി മെഡിക്കല്‍ കോളേജ് മോർച്ചറിയില്‍ സൂക്ഷിക്കണമെന്ന് ഹൈക്കോടതി മൃതദേഹം മെഡിക്കല്‍ കോളേജിന് കൈമാറാനുള്ള തീരുമാനത്തിനെതിരെ മകള്‍ ആശ നല്കിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. വിഷയത്തില്‍ അനാട്ടമി ആക്ട് പ്രകാരം തീരുമാനമെടുക്കട്ടെ. അതുവരെ…
ശത്രുക്കള്‍ക്ക് പാര്‍ട്ടിയെ കൊത്തി വലിക്കാന്‍ ഇട്ടുകൊടുക്കരുത്; അത് അനുഭാവി ആയാലും അംഗമായാലും ബന്ധുവായാലും’; അന്‍വറിനെതിരെ കടുത്ത വിമര്‍ശനവുമായി പി കെ ശ്രീമതി
തിരുവനന്തപുരം: ഇടത് എംഎല്‍എ പി.വി.അന്‍വറിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ.ശ്രീമതി. ശത്രുക്കള്‍ക്ക് പാര്‍ട്ടിയെ കൊത്തി വലിക്കാന്‍ ഇട്ടുകൊടുക്കരുതെന്ന് ശ്രീമതി വ്യക്തമാക്കി. അനുഭാവി ആയാലും അംഗമായാലും പാര്‍ട്ടി ബന്ധുവായാലും ആരായാലും ഇത് പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും പാര്‍ട്ടിയാണെന്നും പാര്‍ട്ടിയെ തളര്‍ത്തുന്ന ഇത്തരം…
ഗംഗാവാലിയില്‍ നിന്ന് ലോറിയുടെ ക്രാഷ് ഗാര്‍ഡ് കണ്ടെത്തി; അര്‍ജുൻ ഓടിച്ച ലോറിയുടെതെന്ന് ഉടമ
ഉത്തര കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിലിനിടെ ഓടിച്ചിരുന്ന ലോറിയുടെ ക്രാഷ് ഗാർഡ് കണ്ടെത്തിയതായി സൂചന. അർജുൻ ഓടിച്ചിരുന്ന ലോറിയുടെ ക്രാഷ്ഗാർഡ് തന്നെയാണ് അതെന്ന് ലോറിയുടെ ഉടമ മനാഫ് സ്ഥിരീകരിച്ചിട്ടുണ്ട്. ലോറിയില്‍ തടി കെട്ടാനുപയോഗിച്ച കയറും കണ്ടെത്തിയിട്ടുണ്ട്.…
യു.എൻ ഫ്യൂച്ചർ സമ്മിറ്റിൽ പങ്കടുക്കാൻ മുനവ്വറലി ശിഹാബ് തങ്ങൾ അമേരിക്കയിൽ
ന്യൂയോർക്ക് | യു.എൻ ആസ്ഥാനമായ ന്യൂയോർക്കിൽ നടക്കുന്ന ഫ്യൂച്ചർ സമ്മിറ്റിൽ പങ്കടുക്കാൻ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ അമേരിക്കയിലെത്തി. വിവിധ രാജ്യങ്ങളിൽ നിന്നും തെരഞ്ഞടുക്കപ്പെട്ട പ്രതിനിധികളാണ് ഫ്യൂച്ചർ സമ്മിറ്റിൽ പങ്കടുക്കുന്നത്. 22 ഞായർ,…
ഷിരൂരില്‍ തിരച്ചില്‍ നിര്‍ണ്ണായകം; കൂടുതല്‍ ലോഹഭാഗങ്ങളും മരത്തടികളും കണ്ടെത്തി
കര്‍ണ്ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചില്‍ കാണാതായ അര്‍ജുന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കായുള്ള തിരച്ചില്‍ ഇന്നും പുരോഗമിക്കുന്നു. ഇന്നത്തെ തിരച്ചിലില്‍ ഗംഗാവലി പുഴയില്‍ നിന്നും ലോഹഭാഗങ്ങള്‍ കണ്ടെത്തി. എഞ്ചിന്റെ റേഡിയേറ്റര്‍ തണുപ്പിക്കുന്ന കൂളര്‍ ഫാന്‍, ഹ്രൈഡ്രോളിക് ജാക്കി എന്നിവയാണ് കണ്ടെത്തിയത്. ഇതിന് പുറമെ ഒരു സ്‌കൂട്ടറിന്റെ ഭാഗവും…
പി.വി. അൻവറിനെ ലീഗിലേക്ക് സ്വാഗതം ചെയ്തിട്ടില്ല -പി.എം.എ. സലാം
കോഴിക്കോട്: പി.വി. അൻവറിനെ നിലമ്ബൂർ മണ്ഡലം മുസ്‌ലിം ലീഗ് നേതാവ് പാർട്ടിയിലേക്ക് സ്വാഗതം ചെയ്തെന്ന രീതിയില്‍ മാധ്യമങ്ങളില്‍ വന്ന വാർത്ത വ്യാജമാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി.എം.എ. സലാം പറഞ്ഞു. മാധ്യമങ്ങള്‍ തന്നെ പ്രസിദ്ധീകരിച്ച ഫേസ്ബുക്ക് പോസ്റ്റ് പരിശോധിച്ചു.…
മുഴുവൻ സമയ കമ്മ്യൂണിസ്റ്റെന്ന് പറഞ്ഞിട്ട് കാര്യമില്ല, ഇടതുപക്ഷം വിയര്‍പ്പൊഴുക്കി ജയിപ്പിച്ചതാണ്;അൻവറിനോട് റഹീം
തിരുവനന്തപുരം : മുഴുവൻ സമയ കമ്മ്യൂണിസ്റ്റ് എന്ന് പറഞ്ഞ് നടന്നിട്ട് കാര്യമില്ലെന്നും പറയുന്ന കാര്യം പാര്‍ട്ടിയെ ബാധിക്കുമോയെന്ന് പിവി അൻവര്‍ ആലോചിക്കണമെന്നും ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്‍റ് എഎ റഹീം. ഒരു തെറ്റിനും ഇടതുപക്ഷം കൂട്ടു നില്‍ക്കില്ല. ഇടതുപക്ഷക്കാര്‍ ഇറങ്ങി വിയര്‍പ്പൊഴുക്കിയാണ് അൻവറിനെ…
ബക്കറ്റില്‍ വീണ് ഒരു വയസുകാരിക്ക് ദാരുണാന്ത്യം
കാസർകോട്: ശുചിമുറിയിലെ ബക്കറ്റില്‍ വീണ് ഒരു വയസുകാരിക്ക് ദാരുണാന്ത്യം. കാസർകോട് മഞ്ചേശ്വരം കടമ്ബ സ്വദേശി ഫാരിസിന്റെ മകള്‍ ഫാത്തിമയാണ് മരിച്ചത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. മറ്റ് കുട്ടികള്‍ക്കൊപ്പം കളിച്ച് കൊണ്ടിരിക്കുന്നതിനിടെ കുട്ടി വീടിന് അകത്തേക്ക് പോയി. ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതോടെ…
‘’ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക്‘’
പത്തിടങ്ങളിൽ വഴിവിളക്കുകൾ സ്ഥാപിച്ചു.
മാട്ടൂൽ | മാട്ടൂൽ പഞ്ചായത്ത് ഒന്നാം വർഡിൽ, വാർഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ‘വെളിച്ചം’ പദ്ധതിയുടെ ഭാഗമായി നടവഴികളിൽ പത്ത് ഇടങ്ങളിലായി സോളാർ വിളക്കുകൾ സ്ഥാപിച്ചു. അബുദാബി മാട്ടൂൽ കെഎംസിസി യുടെ മുഖ്യ പങ്കാളിത്തത്തോടെയാണ് സോളാർ വിളക്കുകൾ സ്ഥാപിച്ചത്.മുനീർ സ്കൂൾ സ്റ്റോപ്പിൽ…