മൊബൈലില്‍ ഫോട്ടോയെടുക്കുന്നതിനിടെ ശബ്ദമുണ്ടാക്കിയതിന് തര്‍ക്കം; കണ്ണൂരില്‍ യുവാവിന് കുത്തേറ്റു; പ്രതി പിടിയില്‍
കണ്ണൂർ: പയ്യാമ്ബലം സാവോയ് ബിയർ പാർലറിന് സമീപമുള്ള കാർപാർക്കിങ് സ്ഥലത്തിന് സമീപം യുവാവിനെ കത്തികൊണ്ടു കുത്തി പരുക്കേല്‍പ്പിക്കുകയും തടയാൻ ചെന്ന സുഹൃത്തുക്കളെ അക്രമിച്ചു പരുക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. തയ്യില്‍ സ്വദേശി നിഥീഷിനെയാണ് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ തിരുവോണ…
സ്കൂളിലെ ഓണാഘോഷം കളറാക്കാൻ കുട്ടികള്‍ കള്ള്ഷാപ്പില്‍, 7-ാം ക്ലാസുകാരൻ ഗുരുതരാവസ്ഥയില്‍, 2 ജീവനക്കാര്‍ അറസ്റ്റില്‍
ചേർത്തല: സ്കൂളിലെ ഓണാഘോഷത്തിനുമുൻപ് കുട്ടികള്‍ക്ക് കള്ള് വിറ്റതിനു രണ്ട് കള്ളുഷാപ്പ് ജീവനക്കാർ അറസ്റ്റില്‍. ഷാപ്പിന്റെ ലൈസൻസ് റദ്ദാക്കുകയും ചെയ്തു. രണ്ടുദിവസം തീവ്രപരിചരണവിഭാഗത്തിലായിരുന്ന കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടതോടെ ഡോക്ടർമാരുടെ നിരീക്ഷണത്തില്‍ വീട്ടിലേക്കുമാറ്റി. ജീവനക്കാര്‍ക്ക് പുറമേ ലൈസൻസികളായ നാലുപേർക്കുമെതിരെയും ചേർത്തല എക്സൈസ് റേഞ്ച് ഓഫീസ്…
മുസ്ലിമാണെങ്കില്‍ ആരെയും കൊല്ലാമെന്നാണോ; തീരാനോവിലും മനുഷ്യത്വമുയര്‍ത്തിപ്പിടിച്ച് ആര്യൻ മിശ്രയുടെ മാതാപിതാക്കള്‍
ഫരീദാബാദ്: മുസ്ലിമാണെന്നു കരുതി എൻ്റെ മകനെ കൊന്നു എന്നാണ് അവർ പറഞ്ഞത്. മുസ്ലിമാണെങ്കില്‍ ആരെയും കൊല്ലാമെന്നാണോ.ഹരിയാന ഫരീദാബാദില്‍ പശു ഭീകരർ വെടിവച്ച് കൊന്ന 19 കാരൻ ആര്യൻ മിശ്രയുടെ അമ്മ ഉമ മിശ്രയുടെ ഈ വാക്കുകളില്‍ രോഷവും സങ്കടവും ഉണ്ടായിരുന്നു. വർഗീയ…
ഗസ്സയിലെ ജനങ്ങള്‍ക്കും വേണം മാന്യമായ ജീവിതം
ഗസ്സയിലെ ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്ന് ഐക്യരാഷ്ട്ര സഭയുടെ ഗസ്സ സന്നദ്ധ പ്രവർത്തന, പുനർനിർമാണ വിഭാഗം കോഓഡിനേറ്റർ സിഗ്രിഡ് കാഗ് സുരക്ഷ സമിതിയില്‍ ആവശ്യപ്പെട്ടു. മനുഷ്യനിർമിത പ്രതിസന്ധി വൻ ദുരന്തത്തിലേക്കാണ് നീങ്ങുന്നതെന്നും സമയം പാഴാവുകയാണെന്നും അവർ പറഞ്ഞു. ഇസ്രായേലിന്റെ…
നാടിൻ നന്മകനേ പൊന്മകനേ..’; ഒന്നുമില്ലായ്മയില്‍നിന്ന് ബി.എം.ഡബ്ല്യുവിലേറിയ ഇല്ലുമിനാറ്റി മാജിക്കുമായി ഡാബ്സി
ആവേശം' സിനിമ കണ്ടവരാരും ഇല്ലുമിനാറ്റി പാട്ട് മറക്കില്ല. യുവാക്കളെ ആവേശത്തിരയേറാൻ പ്രാപ്തമാക്കിയ ഫഹദ് ഫാസിലിന്റെ 'ആവേശം' സിനിമയിലെ പാട്ട് പാടിയത് ഡാബ്സി എന്ന ചങ്ങരംകുളത്തുകാരുടെ സ്വന്തം മുഹമ്മദ് ഫാസിലാണ്. കല വിപ്ലവമാണ്, ഒന്നുമില്ലായ്മയില്‍ നിന്ന് ഒരു ബി.എം.ഡബ്ല്യു നേടിയെടുക്കാൻ എനിക്ക് കഴിഞ്ഞു.അതിനേക്കാള്‍…
അമ്മയെ മണ്‍വെട്ടി കൊണ്ട് അടിച്ചു കൊലപ്പെടുത്തി മകൻ; സഹോദരനും പരിക്ക്
കസർകോട്: കാസർകോട് പൊവ്വലില്‍ അമ്മയെ മകൻ മണ്‍വെട്ടി കൊണ്ട് അടിച്ചു കൊന്നു. അബ്ദുള്ളക്കുഞ്ഞിയുടെ ഭാര്യ നബീസ (62)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ നബീസയുടെ മകൻ നാസറിനെ (40) ആദൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. അക്രമം തടയാനുള്ള ശ്രമത്തിനിടയില്‍ സഹോദരൻ മജീദിന് പരിക്കേറ്റു. ഇദ്ദേഹത്തെ ചെങ്കളയില്‍…
കണ്ണൂരില്‍ കാര്‍ തെങ്ങിലിടിച്ച് മറിഞ്ഞ് 10 പേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം
പഴയങ്ങാടി: കെഎസ്ടിപി റോഡില്‍ ചെറുകുന്ന് പുന്നച്ചേരി പെട്രോള്‍ പമ്ബിനു സമീപം നിയന്ത്രണംവിട്ട ഇന്നോവ തെങ്ങിലിടിച്ച് വയലിലേക്ക് തലകീഴായി മറിഞ്ഞു. അപകടത്തില്‍ എട്ടിക്കുളം സ്വദേശികളായ 10 പേർക്കു പരിക്കേറ്റു. ഒരാളുടെ നില ഗുരുതരം.ഇന്ന് പുലർച്ചെ രണ്ടോടെയാണ് അപകടമുണ്ടായത്. കണ്ണൂർ ഭാഗത്തുനിന്ന് പഴയങ്ങാടി ഭാഗത്തേക്ക്…
ശ്രീക്കുട്ടിയുടെ ജീവിതം വഴിവിട്ട ബന്ധങ്ങളും ലഹരി ഉപയോഗവും നിറഞ്ഞത്;നെയ്യാറ്റിൻകര സ്വദേശിനിയുടെ ജീവിതം ഇങ്ങനെ.
നെയ്യാറ്റിൻകര: തിരുവോണ ദിനത്തില്‍ മൈനാഗപ്പള്ളി സ്വദേശിനിയെ മദ്യലഹരിയില്‍ കാർ കയറ്റിയിറക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ വനിതാ ഡോക്ടർ ശ്രീക്കുട്ടിയേയും സുഹൃത്ത് അജ്മലിനെയും ഇന്നലെ കോടതി റിമാൻഡ് ചെയ്തിരുന്നു വഴിവിട്ട ബന്ധങ്ങളും ലഹരി ഉപയോഗവും നിറഞ്ഞതാണ് അറസ്റ്റിലായ ഡോ. ശ്രീക്കുട്ടിയുടെ ജീവിതമെന്നാണ് പുറത്തുവരുന്ന…
നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാരിന് തിരിച്ചടി; പള്‍സര്‍ സുനിക്ക് ജാമ്യം
ദില്ലി: നടിയെ ആക്രമിച്ച കേസില്‍ മുഖ്യ പ്രതിയായ പള്‍സർ സുനിക്ക് ജാമ്യം നല്കി സുപ്രീംകോടതി. പള്‍സർ സുനിക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന സർക്കാർ എതിർത്തെങ്കിലും കോടതി ജാമ്യം നല്‍കുകയായിരുന്നു. കേസില്‍ നീതിപൂർവ്വമായ വിചാരണ നടക്കുന്നില്ലെന്നും ദീലീപിൻറെ അഭിഭാഷകനാണ് വിചാരണ നീട്ടിക്കൊണ്ടു പോകുന്നതെന്നും…
കൊയിലാണ്ടിയില്‍ മദ്യപസംഘത്തിന്റെ ആക്രമണം; എസ്.ഐക്ക് പരുക്ക്
കൊയിലാണ്ടിയില്‍ പൊലീസിനു നേരെ മദ്യപസംഘത്തിന്റെ ആക്രമണം. എസ്.ഐ അബ്ദുല്‍ റക്കീബിന് പരുക്കേറ്റു. ബാറില്‍ പ്രശ്നമുണ്ടായതറിഞ്ഞ് എത്തിയതായിരുന്നു പൊലീസ്. സിപിഒമാരായ പ്രവീണ്‍, നിഖില്‍ എന്നിവര്‍ക്ക് നേരെയും ആക്രമണം ഉണ്ടായി. മദ്യപസംഘം പൊലീസിന് നേരെ തട്ടിക്കയറുന്നത് ദൃശ്യങ്ങളില്‍ കാണാം.ഇന്നലെ രാത്രി എട്ടരയോടെയാണ് പതിനഞ്ച് പേരടങ്ങുന്ന…