യുവതിയെയും രണ്ട് മക്കളെയും കാണാതായി: സംഭവം മലപ്പുറത്ത്
മലപ്പുറം: യുവതിയെയും രണ്ട് മക്കളെയും കാണാനില്ലെന്ന് പരാതി. വളാഞ്ചേരി പൈങ്കണ്ണൂർ സ്വദേശി അബ്ദുല്‍ മജീദിന്റെ ഭാര്യയായ അസ്ത ഷെറിൻ (27), മകള്‍ ജിന്ന മറിയം (3), മകൻ ഹൈസും (5) എന്നിവരെയാണ് കഴിഞ്ഞ ദിവസം മുതല്‍ കാണാതായത്. സംഭവത്തില്‍ കുറ്റിപ്പുറം പൊലീസ്…
ചെറുകുന്നിൽ വാഹനാപകടം
ചെറുകുന്ന്: കണ്ണപുരം റെയിൽവേ സ്റ്റേഷന് സമീപം നിയന്ത്രണം വിട്ട കാർ തല കീഴായി മറിഞ്ഞു യാത്രക്കാർ ചെറിയ പരിക്കുകളോടെ രക്ഷപെട്ടു
തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന ബി.എം.ഡബ്ല്യു കാറിന് തീപിടിച്ചു, കാര്‍ പൂര്‍ണമായും കത്തി നശിച്ചു
തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന ആഡംബര കാറിന് തീപിടിച്ചു. കഴക്കൂട്ടത്ത് കണിയാപുരം സ്വദേശിയുടെ ബി.എം.ഡബ്ല്യു കാറിനാണ് തീപിടിച്ചത്. കാറിന്‍റെ മുന്നില്‍നിന്ന് പുക ഉയരുന്നത് കണ്ട് ഡ്രൈവർ ഓടി രക്ഷപ്പെട്ടു.പൊലീസ് സ്റ്റേഷന് സമീപത്തെ ദേശീയപാതയിലെ സര്‍വീസ് റോഡിലാണ് സംഭവം. നാട്ടുകാരും പൊലീസും ചേർന്ന് തീ അണക്കാൻ…
നാളെ മുതല്‍ യുപിഐ ഇടപാട് പരിധിയില്‍ മാറ്റം!; അറിയേണ്ടതെല്ലാം
ഡല്‍ഹി: രാജ്യത്തെ ദശലക്ഷക്കണക്കിന് നികുതിദായകര്‍ക്ക് പ്രയോജനം ലഭിക്കുന്ന പ്രഖ്യാപനവുമായി നാഷണല്‍ പേയ്മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ). സെപ്റ്റംബര്‍ 16 മുതല്‍, 5 ലക്ഷം രൂപ വരെ നികുതി അടയ്ക്കാന്‍ ഉപയോക്താക്കള്‍ക്ക് യുപിഐ സംവിധാനം ഉപയോഗിക്കാം. നികുതി പേയ്മെന്റുകള്‍ക്കായി യുപിഐ ഇടപാട്…
ഇസ്‌റാഈല്‍ കൊലപ്പെടുത്തിയ ഐസനൂറിന് ആയിരങ്ങളുടെ യാത്രാമൊഴി
അധിനിവിഷ്ട വെസ്റ്റ്ബാങ്കില്‍ ഇസ്‌റാഈല്‍ സൈനികർ കൊലപ്പെടുത്തിയ തുർക്കിയ- അമേരിക്കൻ അവകാശപ്രവർത്തക ഐസനൂർ എസ്ഗി ഈജി (26)ക്ക് ആയിരങ്ങളുടെ യാത്രാമൊഴി. തുർക്കിയയിലെ ഈജിയൻ തീരനഗരമായ ദിദിമില്‍ നടന്ന ഖബറടക്ക ചടങ്ങില്‍ തുർക്കിയ വൈസ് പ്രസിഡന്റ് സെവ്‌ദെത്ത് യില്‍മാസ്, പാർലിമെന്റ് സ്പീക്കർ നുമാൻ കുർതുല്‍മുസ്,…
രാജി പ്രഖ്യാപിച്ച് കെജ്‍രിവാള്‍; ‘ഇനി ജനം തീരുമാനിക്കട്ടെ’
ഡല്‍ഹി: ദ്യനയ അഴിമതി കേസില്‍ സുപ്രീംകോടതി ജാമ്യം അനുവദിച്ച് കഴിഞ്ഞ ദിവസം തിഹാർ ജയിലില്‍നിന്ന് പുറത്തിറങ്ങിയ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ രാജി പ്രഖ്യാപിച്ചു. രണ്ടു ദിവസത്തിനകം രാജിവെക്കുമെന്ന് പ്രഖ്യാപിച്ച അദ്ദേഹം, ഇനി എന്തുവേണമെന്ന് രാജ്യത്തെ ജനങ്ങള്‍ തീരുമാനിക്കട്ടെ എന്നും അദ്ദേഹം…
2 ഗോളും 1 അസിസ്റ്റും, മെസ്സിയുടെ വൻ തിരിച്ചുവരവ്
ഇൻ്റർ മിയാമി ഫിലാഡല്‍ഫിയ യൂണിയനെ 3-1ന് തോല്‍പ്പിച്ചപ്പോള്‍ 2 ഗോളും 1 അസിസ്റ്റും മെസ്സി നേടി ലയണല്‍ മെസ്സി പരിക്കില്‍ നിന്ന് ഗംഭീര തിരിച്ചുവരവ് നടത്തി, ആദ്യ പകുതിയില്‍ രണ്ട് ഗോളുകള്‍ നേടി ഇൻ്റർ മിയാമിയെ ഫിലാഡല്‍ഫിയ യൂണിയനെ 3-1 ന്…
ഭാര്യ സമൂഹ മാധ്യമങ്ങളില്‍ സജീവം; ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി
ഡല്‍ഹി: സമൂഹ മാധ്യമം ഉപയോഗിച്ചതിന് ഭാര്യയെ ഭർത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ഡല്‍ഹിയിലെ റാസാപൂരില്‍ വെള്ളിയാഴ്ചയായിരുന്നു ക്രൂര സംഭവം. റാസാപൂര്‍ സ്വദേശി രാം കുമാറാണ് (33) ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്.സമൂഹ മാധ്യമങ്ങളില്‍ സജീവമായതിനാല്‍ തൻ്റെ ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയം…
കാഞ്ഞങ്ങാട് പാളം മുറിച്ച് കടക്കവേ ട്രെയിൻ തട്ടി 3 സ്ത്രീകള്‍ക്ക് ദാരുണാന്ത്യം;
കസർകോട്: കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി മൂന്നു സ്ത്രീകള്‍ മരിച്ചു. കോട്ടയം ചിങ്ങവനം സ്വദേശികളായ ചിന്നമ്മ (70), ആലീസ് തോമസ്(69), എയ്ഞ്ചല്‍ (30) എന്നിവരാണ് മരിച്ചത്. കോയമ്ബത്തൂർ - ഹിസാർ ട്രെയിൻ ആണ് ഇവരെ തട്ടിയത്. കള്ളാറില്‍ കല്യാണത്തിന്…
ഓണാഘോഷത്തിനിടെ തീറ്റമത്സരത്തിൽ പങ്കെടുത്തയാൾ ഇഡ്ഡലി തൊണ്ടയിൽ കുടുങ്ങി മരിച്ചു
പാലക്കാട് കഞ്ചിക്കോട്ടെ ഓണാഘോഷത്തിനിടെയായിരുന്നു സംഭവം.കഞ്ചിക്കോട് പുതുശ്ശേരി ആലാമരം സ്വദേശി സുരേഷ് ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ വീടിനു സമീപം സുഹൃത്തുക്കള്‍ ചേർന്ന് നടത്തിയ ഓണാഘോഷ പരിപാടിക്കിടെയാണ് സംഭവം. ഇഡ്ഡലി തീറ്റ മത്സരത്തിനിടെ സുരേഷിന് ശ്വസതടസ്സമുണ്ടായി കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ വാളയാറിലെ…