വിനേഷ് ഫോഗട്ടും ബജ്രംഗ് പുനിയയും കോണ്‍ഗ്രസില്‍ ചേര്‍ന്നു; തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും
ഡല്‍ഹി: ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്രംഗ് പുനിയയും കോണ്‍ഗ്രസില്‍ ചേർന്നു. എ.ഐ.സി.സി ആസ്ഥാനത്തെത്തിയ ഇരുവരും കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു ഹരിയാന നിയമസഭ തെരഞ്ഞെടുപ്പില്‍ ഇരുവരും കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കും. പാർട്ടി പ്രവേശനത്തിന് മുന്നോടിയായി വിനേഷ് ഫോഗട്ടും ബജ്രംഗ് പുനിയയും റെയില്‍വേയിലെ…
ഓണാവധി ആഘോഷമാക്കാം: ഇടുക്കി, ചെറുതോണി ഡാമുകള്‍ സന്ദര്‍ശിക്കുന്നതിന് പൊതുജനങ്ങള്‍ക്ക് അനുമതി
ഇടുക്കി: ഇടുക്കി, ചെറുതോണി ഡാമുകള്‍ സന്ദര്‍ശിക്കുന്നതിന് പൊതുജനങ്ങള്‍ക്ക് അനുമതി. മൂന്നു മാസത്തേക്കാണ് അനുമതി നല്കി ഉത്തരവായത്. ബുധനാഴ്ചകളിൽ പ്രവേശനമുണ്ടാകില്ല.സന്ദര്‍ശനത്തിനായി ഒരു സമയം പരമാവധി 20 പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. പൊതുജനങ്ങളുടെ സുരക്ഷയ്ക്കായി എടുക്കേണ്ട ഇന്‍ഷുറന്‍സുകളുടെ ഇനത്തിലെ ചെലവ് ഹൈഡല്‍ ടൂറിസം സെന്റര്‍…
Ⓜ️🗞️പ്രധാന വാർത്തകൾ
2024 | സെപ്റ്റംബർ 6 | വെള്ളി |
◾ വയനാട് ദുരന്തവുമായി ബന്ധപ്പെട്ടുള്ള വായ്പ എഴുതിത്തള്ളാന്‍ സാവകാശം തേടി കേന്ദ്രസര്‍ക്കാര്‍. ദുരന്തവുമായി ബന്ധപ്പെട്ട തുടര്‍കാര്യങ്ങളുമായി ബന്ധപ്പെട്ട് മന്ത്രാലയങ്ങള്‍ തമ്മിലുള്ള ചര്‍ച്ച നടക്കുന്നുവെന്നും ആറാഴ്ച്ചയ്ക്കുള്ളില്‍ എല്ലാ കാര്യങ്ങളിലും തീരുമാനമെടുക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. അതേസമയം വയനാട് ഉരുള്‍ പൊട്ടല്‍ ദുരന്ത…
കണ്ണൂരില്‍ അധ്യാപക ദിനത്തില്‍ അധ്യാപകന് ക്രൂര മര്‍ദനം; രണ്ട് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്ത് പൊലീസ്
കണ്ണൂര്‍: കണ്ണൂരില്‍ അധ്യാപകനെ മര്‍ദിച്ച രണ്ട് വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. കണ്ണൂര്‍ പള്ളിക്കുന്ന് ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂളിലെ അധ്യാപകൻ സിഎച്ച് ഫാസിലിനെയാണ് അധ്യാപക ദിനത്തില്‍ വിദ്യാര്‍ത്തികള്‍ മര്‍ദ്ദിച്ച സംഭവമുണ്ടായത്. മര്‍ദനമേറ്റ അധ്യാപകൻ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികളോട് ക്ലാസില്‍ കയറാൻ പറഞ്ഞതിനാണ് പ്രകോപനമെന്നാണ്…
വിസ്കി കലര്‍ത്തിയ ഐസ്ക്രീം വില്‍പ്പന: പാര്‍ലര്‍ ഉടമകള്‍ അറസ്റ്റില്‍, 11.50 കിലോഗ്രാം ഐസ്ക്രീം പിടിച്ചെടുത്തു
ഹൈദരാബാദ്: ഐസ്ക്രീം പാർലറില്‍ നിന്ന് വിസ്കി കലർത്തിയ ഐസ്ക്രീം പിടിച്ചെടുത്തു. മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഹൈദരാബാദിലെ എക്സൈസ് വകുപ്പാണ് നടപടിയെടുത്തത്.ജൂബിലി ഹില്‍സ് പ്രദേശത്തെ ഐസ്ക്രീം പാർലറില്‍ നിന്നാണ് വിസ്കി കലർത്തിയ ഐസ്ക്രീം പിടികൂടിയത്. 60 ഗ്രാം ഐസ് ക്രീമില്‍ 100…
മാസത്തില്‍ 3 തവണ കേരളത്തിലെത്തും, ഷോള്‍ഡര്‍ ബാഗില്‍ ‘സാധനം’ എത്തിക്കും; കലൂരില്‍ 5.5 കിലോ കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍
കൊച്ചി: സംസ്ഥാനത്ത് വീണ്ടും കഞ്ചാവ് വേട്ട. ഓണം സ്പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ച് നടന്ന പരിശോധനയില്‍ കലൂരില്‍ കഞ്ചാവുമായി രണ്ട് അതിഥി തൊഴിലാളികളെ എക്സൈസ് പിടികൂടി. 5.5 കിലോഗ്രാം കഞ്ചാവുമായി ഒഡീഷ സ്വദേശികളായ ബുദു പ്രധാൻ, ഷാഹില്‍ ചിഞ്ചാനി എന്നിവരാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്.…
മലപ്പുറത്തെ എസ്എച്ച്ഒ മുതല്‍ എസ്പി സുജിത് ദാസ് വരെ ബലാത്സംഗം ചെയ്തെന്ന് യുവതി;
മലപ്പുറം: എസ്പി ഉള്‍പ്പെടെയുള്ള മലപ്പുറത്തെ പൊലീസുകാർ തന്നെ ബലാത്സംഗത്തിനിരയാക്കിയെന്ന വെളിപ്പെടുത്തലുമായി യുവതി. പൊലീസ് ഉന്നതർ തന്നെ പരസ്പരം കൈമാറി ലൈംഗികബന്ധത്തിലേർപ്പെടുകയായിരുന്നെന്നും യുവതി ഒരു ടെലിവിഷൻ ചാനലിനോട് വെളിപ്പെടുത്തി. മലപ്പുറം മുൻ എസ്പി സുജിത് ദാസ്, തിരൂർ മുൻ ഡിവൈഎസ്പി വി വി…
ഹിജാബ് ധരിച്ച വിദ്യാര്‍ഥിനികളെ തടഞ്ഞതിന് മികച്ച അധ്യാപകനുള്ള പുരസ്കാരം നഷ്ടമായി; കുന്താപുര ഗവ. പി യു കോളജ് പ്രിൻസിപ്പലിനുള്ള അവാര്‍ഡ് തടഞ്ഞ് കര്‍ണാടക സര്‍ക്കാര്‍
കര്‍ണാടക : കർണാടകയിലെ കുന്ദാപുര ഗവ. പ്രീ-യൂണിവേഴ്സിറ്റി കോളജിലെ പ്രിൻസിപ്പല്‍ ബിജെ രാമകൃഷ്ണയെ മികച്ച അധ്യാപകര്‍ക്ക് പ്രഖ്യാപിച്ച പുരസ്കാര (ഉത്തമ ശിക്ഷക്) പട്ടികയില്‍ നിന്ന് ഒഴിവാക്കി കർണാടക സർക്കാർ. കോളജില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥിനികളെ പ്രവേശിക്കാൻ അനുവദിക്കാതിരുന്നതില്‍ പ്രധാന പങ്ക് വഹിച്ചയാളാണ്…
കോഴിക്കോട് കൂടരഞ്ഞിയില്‍ സ്വകാര്യ ആശുപത്രിയിലെ ക്യാന്റീനില്‍ വെച്ച് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം
കണ്ണീര്‍ക്കാഴ്ചയായി... കോഴിക്കോട് കൂടരഞ്ഞിയില്‍ സ്വകാര്യ ആശുപത്രിയിലെ ക്യാന്റീനില്‍ വെച്ച് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം.കൂടരഞ്ഞി കരിങ്കുറ്റിയിലെ സെന്റ് ജോസഫ് ആശുപത്രിയിലെ കാന്റീനില്‍ വെച്ചാണ് അപകടം സംഭവിച്ചത്. തിരുവമ്ബാടി ചവലപ്പാറ സ്വദേശി അബിന്‍ വിനു (27) ആണ് മരിച്ചത്. ഇന്നലെ രാത്രി 10.30ഓടെയാണ് സംഭവം.…
കേരളത്തിലെ ഫുട്ബോള്‍ പ്രേമികള്‍ക്ക് സന്തോഷവാര്‍ത്ത: ഉടൻ കേരളം സന്ദര്‍ശിക്കുമെന്ന് അര്‍ജൻ്റീന ഫുട്ബോള്‍ അസോസിയേഷൻ
തിരുവനന്തപുരം: കേരളത്തിലെ ഫുട്ബാള്‍ പ്രേമികള്‍ക്ക് സന്തോഷ വാർത്ത. അർജൻ്റീന ഫുട്ബോള്‍ അസോസിയേഷൻ പ്രതിനിധികള്‍ ഉടൻ കേരളം സന്ദർശിക്കും. കായിക മന്ത്രി വി അബ്ദുറഹ്മാൻ്റെ നേതൃത്വത്തില്‍ സ്പെയിനിലെ മാഡ്രിഡില്‍ അർജൻ്റീന ഫുട്ബോള്‍ അസോസിയേഷൻ അധികൃതർ നടത്തിയ ചർച്ചയിലാണ് തീരുമാനം. അർജൻ്റീന ഫുട്ബോള്‍ അസോസിയേഷൻ…