എല്ലാ ദിവസവും വെളുപ്പിനെ കൃത്യം അഞ്ചു മണിക്കുണര്‍ന്ന് വീട്ടിലെ ജോലികള്‍ തുടങ്ങുന്ന വീട്ടമ്മ
കുട്ടികള്‍ ഉണരുന്നതിനു മുന്‍പ് ജോലികളെല്ലാം തീര്‍ക്കണം എന്ന കണക്കുകൂട്ടലില്‍ വേഗത്തില്‍ ഓടി നടന്ന് എല്ലാം തീര്‍ക്കാന്‍ ശ്രമിക്കുന്നു.. അടുക്കളയിലെ ജോലികള്‍.. വീടുവൃത്തിയാക്കല്‍.. കുട്ടികളുടെ പരിചരണം.. കൊച്ചു കുട്ടി ഉണ്ടെങ്കില്‍ അതിനു പാലുകൊടുക്കല്‍.. ഇങ്ങനെ എല്ലാ പണികളും തീര്‍ത്ത് ഒമ്പത് മണി ആകുമ്പോഴേക്കും…
ട്രെയിനില്‍ ചാടിക്കയറാൻ ശ്രമിക്കവേ യാത്രക്കാരൻ വീണുമരിച്ചു
കണ്ണൂർ: കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ ചാടിക്കയറാൻ ശ്രമിക്കവേ യാത്രക്കാരൻ വീണുമരിച്ചു. കൊയിലാണ്ടി സ്വദേശി നവീനാണ് മരിച്ചത്. കണ്ണൂർ കണ്ണപുരം റെയില്‍വേ സ്റ്റേഷനിലാണ് അപകടം. ഗാന്ധിധാം തിരുവനന്തപുരം എക്സ്പ്രസിലേക്ക് ചാടിക്കയറാൻ ശ്രമിച്ചതായിരുന്നു നവീൻ. അതിനിടെ താഴേക്ക് വീണ് ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയില്‍ പെട്ടുപോകുകയായിരുന്നു.
പനി ബാധിച്ചതിനെ തുടര്‍ന്ന് വിവാഹദിനത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ചികിത്സയിലിരിക്കെ നവവധു മരിച്ചു
അഞ്ചുകുന്ന്: പനി ബാധിച്ചതിനെ തുടർന്ന് വിവാഹദിനത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നവവധു മരിച്ചു. അഞ്ചുകുന്ന് കാവുങ്ങും തൊടിക മമ്മൂട്ടി- ജുബൈരിയ ദമ്ബതികളുടെ മകള്‍ ഷഹാന ഫാത്തിമ (21) ആണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ ആയിരുന്നു മരണം.ഈ മാസം 11ന് ആണ് ഷഹാനയും വൈത്തിരി…
കണ്ണൂർ പൊടിക്കുണ്ടിൽ വാഹനാപകടം; പുന്നച്ചേരി സ്വദേശി മരണപ്പെട്ടു
കണ്ണൂരിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.പൂങ്കാവിൽ താമസക്കാരനായ പുന്നച്ചേരിയിലെ കെ.വി ശശിധരൻ ആണ് മരണപ്പെട്ടത്
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ സേവന രത്ന പുരസ്കാരം കുറുക്കോളി മൊയ്തീൻ എം എൽ എ ക്ക്
പെരുവള്ളൂർ: മത രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലയിൽ മികവ് തെളിയിച്ചവർക്ക് പെരുവള്ളൂർ പഞ്ചായത്ത് ഗ്ലോബൽ കെ എം സി സി ഏർപ്പെടുത്തിയ മൂന്നാമത് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ സേവന രത്ന പുരസ്കാരം നിയമ സഭാ സാമാജികനും കർഷക സംഘം…
ദുരിതാശ്വാസ സന്നദ്ധ സേവനമനുഷ്ഠിച്ച വൈറ്റ് ഗാർഡ് അംഗങ്ങള്‍ക്ക് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി നല്കുന്ന ആദരവും വൈറ്റ് ഗാർഡ് സംഗമവും സപ്തംബർ 11
കോഴിക്കോട്: വയനാട്ടില്‍ ഉണ്ടായ പ്രകൃതിക്ഷോഭത്തെ തുടർന്ന് ദുരിതാശ്വാസ സന്നദ്ധ സേവനമനുഷ്ഠിച്ച വൈറ്റ് ഗാർഡ് അംഗങ്ങള്‍ക്ക് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി നല്കുന്ന ആദരവും വൈറ്റ് ഗാർഡ് സംഗമവും സപ്തംബർ 11 ന് ബുധനാഴ്ച്ച 3 മണിക്ക് കോഴിക്കോട് സരോവരം ട്രേഡ്…
10 ലക്ഷത്തിൽ താഴെ വില, സൺറൂഫിന്റെ ആഡംബരം; ഫീച്ചറുകൾ നിറച്ച ബജറ്റ് കാറുകൾ
ഇന്ത്യന്‍ കാര്‍ വിപണിയിലെ പുതിയ കാറുകളില്‍ സാധാരണ ഫീച്ചറായി സണ്‍റൂഫ് മാറിക്കഴിഞ്ഞു. സണ്‍റൂഫിന്റെ സവിസവിശേഷ ജനപ്രീതി തന്നെയാണ് കാര്‍ നിര്‍മാതാക്കളെ അധിക ഫീച്ചറായി സണ്‍റൂഫ് അവതരിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നത് ടാറ്റ ആള്‍ട്രോസ് ഇന്ത്യന്‍ കാര്‍വിപണിയില്‍ ഏറ്റവും കുറഞ്ഞ വിലയില്‍ ലഭ്യമായ സണ്‍റൂഫുള്ള കാറെന്ന…
പ്രവാസി കുടുംബങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ ചികിത്സാ പദ്ധതി: മസ്കത്ത് കെഎംസിസി യും എൻ എം സി യും ധാരണയിലെത്തി
മസ്കത്ത് : മസ്കത്ത് കെഎംസിസിയുടെ അംഗങ്ങള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും കുറഞ്ഞ നിരക്കില്‍ ആരോഗ്യ സേവനങ്ങള്‍ നല്‍കുന്നതിന് ഒമാനിലെ എൻ എം സി ആശുപത്രി ഗ്രൂപ്പും മസ്കത്ത് കെഎംസിസി യും ധാരണയിലെത്തി. ഏറ്റവും നൂതനമായ സാങ്കേതിക ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാകുന്ന ഒമാനിലെ ആരോഗ്യ…
കാസര്‍കോട് മുഹമ്മദ് ഹാജി വധം: നാല് ആര്‍എസ്എസുകാര്‍ കുറ്റക്കാരെന്ന് കോടതി
കാസര്‍കോട്: കാസര്‍കോട് അടുക്കത്ത് ബയല് സി എ മുഹമ്മദ് ഹാജി വധക്കേസില്‍ പ്രതികളായ നാല് ആര്‍എസ്എസുകാര്‍ കുറ്റക്കാരെന്ന് കോടതി. സന്തു, കിഷോര്‍, അജിത്ത്, ശിവപ്രസാദ് എന്നിവരെയാണ് കാസര്‍കോഡ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കുറ്റക്കാരെന്നു കണ്ടെത്തിയത്. കേസില്‍ മൂന്നുപേരെ തെളിവിന്റെ…
കണ്ണൂരില്‍ ചികിത്സയില്‍ കഴിഞ്ഞ രണ്ട് പേര്‍ക്കും നിപയില്ലെന്ന് പരിശോധനഫലം.
കണ്ണൂര്‍: നിപ രോഗം സംശയിച്ച് കണ്ണൂരില്‍ ചികിത്സയില്‍ കഴിഞ്ഞ രണ്ട് പേര്‍ക്കും നിപയില്ലെന്ന് പരിശോധനഫലം. കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജിലാണ് രണ്ടുപേരും ചികിത്സയില്‍ കഴിഞ്ഞിരുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയില്‍ ഇരുവരുടെയും സാമ്ബിളുകള്‍ നെഗറ്റീവ് ആയതോടെ ആശങ്കകള്‍ നീങ്ങി. മാലൂര്‍…