അബൂദബിയില്‍ ജോലിക്കിടെ കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച മംഗലാപുരം സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടില്‍ ഖബറടക്കും
അബൂദബി: ജോലിക്കിടെ കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച മംഗലാപുരം കൊണാജെ പട്രോഡി സ്വദേശി നൗഫലിന്റെ (24) മൃതദേഹം ഇന്ന് രാവിലെ 11 മണിക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ടുപോയി. വൈകുന്നേരം പട്രോഡി ജുമാ മസ്ജിദില്‍ ഖബറടക്കും. ഉമ്മര്‍-മറിയുമ്മ ദമ്ബതികളുടെ മകനാണ്. സഹോദരങ്ങള്‍:…
വീട്ടമ്മ വീടിനുള്ളില്‍ മരിച്ച നിലയില്‍; അച്ഛന് വീട്ടിനുള്ളില്‍ തലക്കടിയേറ്റ നിലയില്‍ മകനായി അന്വേഷണം; കൊലപാതകമെന്ന് പ്രാഥമിക നിഗമനം
കൊല്ലം: കൊല്ലം കുണ്ടറ പടപ്പക്കരയില്‍ വീട്ടമ്മയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പടപ്പക്കര സ്വദേശി പുഷ്പലത (45)യെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. പുഷ്പതലയുടെ അച്ഛന് ആന്റണിയെ വീട്ടിനുള്ളില്‍ തലക്കടിയേറ്റ നിലയില്‍ കണ്ടെത്തി. ആന്റണിയെ തിരുവനന്തപുരം…
ഓട്ടോറിക്ഷകള്‍ക്ക് ഇനി സംസ്ഥാനത്ത് ഉടനീളം സർവീസ് നടത്താൻ സാധിക്കും
ഒട്ടോറിക്ഷയുടെ പെർമിറ്റ് കൂടുതല്‍ വിശാലമാക്കി സംസ്ഥാന സർക്കാർ. ഓട്ടോറിക്ഷകള്‍ക്ക് ഇനി സംസ്ഥാനത്ത് ഉടനീളം സർവീസ് നടത്താൻ സാധിക്കും. മുബ് ജില്ലയിലെ മാത്രം ഓട്ടത്തിന് അനുവദിക്കുന്നതായിരുന്നു ഓട്ടോറിക്ഷകളുടെ പെർമിറ്റ്. ട്രാൻസ്പോർട്ട് അതോറിറ്റിയുടെ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. ഓട്ടോറിക്ഷ യൂണിയൻ സി.ഐ.ടി.യു. കണ്ണൂർ മാടായി…
ദുരന്തബാധിതരെ അവഹേളിക്കുന്നത്’; ഡി.വൈ.എഫ്.ഐ പോര്‍ക്ക് ചാലഞ്ചിനെതിരെ നാസര്‍ ഫൈസി കൂടത്തായി
കോഴിക്കോട്: ഡി.വൈ.എഫ്.ഐ പോര്‍ക്ക് ചാലഞ്ചിനെതിരെ സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി. പന്നി മാംസം നിഷിദ്ധം ആയവരാണ് വയനാട്ടിലെ ദുരിത ബാധിതരില്‍ വലിയൊരു വിഭാഗമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അവരെ അവഹേളിക്കുന്നതാണ് ഡി.വൈ.എഫ്.ഐ പോര്‍ക്ക് ചാലഞ്ചെന്ന് അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഡി.വൈ.എഫ്.ഐ…
വീട്ടിലേക്ക് ഫോണ്‍ വിളിക്കുന്നതിനിടെ കുഴഞ്ഞുവീണു; ആശുപത്രിയിലെത്തിച്ചപ്പോഴേക്കും പ്രവാസി മലയാളി മരിച്ചു
റിയാദ്: വീട്ടിലേക്ക് ഫോണ്‍ ചെയ്തുകൊണ്ടിരിക്കെ കുഴഞ്ഞുവീണ മലയാളി മരിച്ചു. റിയാദില്‍ 20 വർഷമായി പ്രവാസിയായ കോട്ടയം സംക്രാന്തി സ്വദേശി സജി മൻസിലില്‍ അസീം സിദ്ധീഖ് (48) ആണ് വെള്ളിയാഴ്ച രാവിലെ മരിച്ചത്. സ്വകാര്യ കമ്ബനി ജീവനക്കാരനാണ്. വർഷങ്ങളായി റിയാദില്‍ കുടുംബസമേതം കഴിഞ്ഞുവരികയായിരുന്നു.…
ചെറിയ കുട്ടികളിലെ മൊബൈൽ ഉപയോഗത്തിലെ ദോഷങ്ങൾ
3 വയസിലാണ് തലച്ചോറിന്റെ 80ശതമാനവും പൂർത്തിയാകുന്നത്. ശ്രദ്ധയും ഏകാഗ്രതയും രൂപപ്പെടേണ്ട സമയം ഇതിന് ആവശ്യമായ അറ്റൻഷനൽ ന്യൂറോണൽ സർക്കീട്ട് രൂപീകരണം മൊബൈലിന്റെ അമിതോപയോഗം തടസപെടുത്തുന്നു. ശ്രദ്ധാശേഷി കുറയുന്നു, ഇതിന്റെ ഭാഗമായി കുട്ടികളിൽ ഹൈപ്പർ ആക്ടിവിറ്റി കൂടുന്നു. അമിത ഉപയോഗം സംസാരശേഷീവികാസം വൈകിപ്പിക്കും.…
മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്തില്ല എങ്കിൽ ഇത് പോലെ പണി കിട്ടും തമിഴ്നാട് സ്വദേശിയുടെ ഐഡന്റിറ്റി ഫേക്ക് ചെയ്ത് ക്രെഡിറ്റ് കാർഡും ലോണും എടുത്ത് തട്ടിപ്പ്
മൊബൈൽ നമ്പർ മാറുമ്പോൾ അത് കൃത്യമായി ബാങ്കിലും മറ്റും അപ്ഡേറ്റ് ചെയ്യണം.അത് പോലെ 3 മാസത്തിൽ കൂടുതൽ റീചാർജ് ചെയ്തില്ല എങ്കിൽ സിം കട്ട് ആയി ആ നമ്പർ വേറെ ആളിന് അലോട്ട് ആകും എന്നതും മറക്കരുത്.അത്തരത്തിൽ ഒരു വാർത്ത ആണ്…
കുട്ടികളെ നിങ്ങള്‍ പിണങ്ങരുത്. ഇണങ്ങാന്‍ സമയം കിട്ടിയെന്ന് വരില്ല”: വയനാട് വെള്ളാര്‍മല സ്കൂള്‍ അദ്ധ്യാപകന് ഉണ്ണികൃഷ്ണന്
താന്‍ പഠിപ്പിച്ച വിദ്യാലയം ഒരു നിമിഷം കൊണ്ടു ഇല്ലാതായ വേദന വിദ്യാര്‍ത്ഥികളോട് പറയുമ്ബോള്‍ ഉണ്ണികൃഷ്ണന് സാറിന്റെ തൊണ്ടയിടറി ഒടുവില്‍ കുട്ടികള്‍ക്കായി ഒരു ഉപദേശവും. ഒരിക്കലും നിങ്ങള്‍ പിണങ്ങരുത്… പിണങ്ങിയാല്‍ പിന്നെ ഇണങ്ങാന്‍ സമയം കിട്ടിയെന്നു വരില്ല. വയനാട് വെള്ളാര്‍മല ജിവി ഹയര്‍…
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി പനി ബാധിച്ച് മരിച്ചു.
കോഴിക്കോട്:പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി പനി ബാധിച്ച് മരിച്ചു. ചാത്തമംഗലം എരിമല സ്വദേശി പാര്‍വതി (15) ആണ് മരിച്ചത്. പനി ബാധിച്ചതിനെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. അതേ സമയം സംസ്ഥാനത്ത് പകര്‍ച്ചപ്പനി വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സ്വയം ചികിത്സ അരുതെന്നും ഡോക്ടറുടെ നിര്‍ദ്ദേശങ്ങള്‍…
കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം ഭർത്താവ് പരിക്കുകളോടെ ആശുപത്രിയില്‍
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ പടനിലത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം. പുതുപ്പാടി മലോറം പള്ളിക്കുന്നുമ്മല്‍ സ്വദേശി നാജിയയാണ് അപകടത്തില്‍ മരിച്ചത്. അപകടത്തില്‍ നാജിയയുടെ ഭർത്താവ് നാഫലിനും പരിക്കേറ്റു. നൗഫലിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് പടനിലത്ത്…